ഡോക്ടറില്ല, കമ്പൗണ്ടര്‍ അമിത ഡോസ് കുത്തിവെച്ചു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഡോക്ടറില്ല, കമ്പൗണ്ടര്‍ അമിത ഡോസ് കുത്തിവെച്ചു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ലക്നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ നഴ്സിങ് ഹോമില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ഡോക്ടറുടെ അഭാവത്തില്‍ കമ്പൗണ്ടര്‍ ചികിത്സിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. അലിഗഢിലാണ് സംഭവം. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പീഡിയാട്രിക് ഡോക്ടറുടെ അഭാവത്തില്‍ കമ്പൗണ്ടര്‍ അമിത ഡോസില്‍ ഇഞ്ചക്ഷന് നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്.
നവംബര്‍ മൂന്നിനാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി സംഖം പ്രാപിച്ച് വരുന്നതിനിടെയാണ് കമ്പൗണ്ടര്‍ കുട്ടിക്ക് അമിത ഡോസ് കുത്തിവെച്ചതെന്ന് അച്ഛന് ലോകേഷ് രജ്പുത്ത് പറഞ്ഞു. തിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ നഴ്സിങ് ഹോം അടച്ചുപൂട്ടി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ വിജയ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."