HOME
DETAILS
MAL
ബലൂചില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമിയെന്ന്
backup
August 27 2016 | 07:08 AM
വാഷിംഗ്ടണ്‍: ബലൂചിസ്താനില്‍ പാക് സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമിയെന്ന്
ബലൂച് നാഷനലിസ്റ്റ് മൂവ്മെന്റ്.
ബലൂചിസ്താനിലെ ആഭ്യന്ത പ്രശ്നങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍പെടുത്തിയതിന് ബലുച് റിപബ്ലിക്കന്‍ നേതാവ് ബ്രഹുംതാഹ് ബുഗ്തി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.
തങ്ങള്‍ക്ക് പാകിസ്താനോടൊപ്പം ജീവിക്കുവാന്‍ സാധ്യമല്ല. ഇവിടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. ബലൂചിസ്താനില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഹിതപരിശോധന നടത്തണം. പാകിസ്ഥാന് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെങ്കിലും പ്രദേശത്തിന് സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തിന് മാറ്റമുണ്ടാകില്ല. സമാധാനത്തിന്റെ മാര്‍ഗത്തില്‍ മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ബുഗ്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."