HOME
DETAILS
MAL
സമസ്തക്കെതിരെ വ്യാജ പ്രചാരണം: രണ്ട് പേര്‍ക്കെതിരെ കേസ്
backup
December 03 2022 | 14:12 PM
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേയും പോഷക ഘടകങ്ങളുടേയും ലെറ്റര്‍ ഹെഡും സീലും വ്യാജമായി ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടനയേയും നേതാക്കളേയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
മുഹമ്മദ് സ്വാലിഹ് ടി.കെ അങ്ങാടിപ്പുറം, സിദ്ധീഖ് മസ്തിക്കുണ്ട് കാസര്‍ഗോഡ് എന്നിവര്‍ക്കെതിരെയാണ് ഒന്നും രണ്ടും പ്രതികളായി കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേരള പൊലീസ് ആക്ട് 120(0), ഐ പി സി 468, 34 വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. സമസ്ത പി.ആര്.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."