ബിഷപ്പിന്റെ പ്രസ്താവന ജര്‍മനിയില്‍ പണ്ട് ഹിറ്റ്‌ലര്‍ പയറ്റിയ ആശയത്തിന് സമാനം, ഇത്തരത്തിലുള്ള പ്രസ്താവനകളെ എന്തുവിലകൊടുത്തും തടയണമെന്നും സക്കറിയ
കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ പണ്ട് പയറ്റിയ ആശയത്തിന് സമാനമാണെന്നും ഇത്തരത്തിലുള്ള പ്രസ്താവനകളെ എന്തുവിലകൊടുത്തും തടയണമെന്നും എഴുത്തുകാരന്‍ പോള്‍ സക്കറിയ. സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുന്നഇത്തരത്തിലുള്ള പ്രസ്താവന യഥാര്‍ഥത്തില്‍ സെല്‍ഫ് ഗോളാണെന്നന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എഎസ്എസ് അജണ്ടയുടെ ഭാഗമായി പണ്ട് അവര്‍ ആരോപിച്ച ലൗ ജിഹാദിന്റെ മറ്റൊരു രൂപത്തിലുള്ള ആരോപണമാണ് നാര്‍ക്കോട്ടിക്ക് ജിഹാദ്.'' സക്കറിയ പറഞ്ഞു.
പുരോഹിതന്‍മാരുടെ ഒരു മാഫിയ ഇത്തരത്തിലുള്ള സ്ഥാപിത താത്പര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മെത്രാന്‍മാര്‍ ജീവിക്കുന്ന മൂഢ സ്വര്‍ഗത്തിലേക്ക് വിശ്വാസികളേയും എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഏഷ്യവില്ലെക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."