ഓസീസും കടന്ന് രാജാവും പടയാളികളും
ദോഹ : സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കളിയഴക് വിരിഞ്ഞ അല്‍ റയ്യാന്‍ സ്റ്റേഡിയ ത്ത് വിജയഭേരി മുഴക്കി അര്‍ജന്റീന പ്രീക്വാര്‍ ട്ടറില്‍ ആസ്‌ത്രേലിയയെ 21ന് പരാജയപ്പെടു ത്തി അവര്‍ ക്വാര്‍ട്ടറിലിടം കണ്ടെത്തി. കളിയു ടെ അവസാന മിനുട്ടില്‍ പ്രത്യാക്രമണം ഏറെ ടുത്ത് ഓസീസ് അര്‍ജന്റീനയെ വിറപ്പിച്ചെങ്കി ലും മൈതാനത്ത് കുറിയ പാസുമായി നയന വിസ്മയത്തിന് വിരുന്നൊരുക്കിയ മെസിയുടെ ചിറകിലേറി അവസാന എട്ടില്‍ സ്ഥാനം പിടി ച്ചു. മത്സരത്തില്‍ ഗോളിന് നിരവധി അവസ രങ്ങള്‍ ഒരുക്കി മെസി അര്‍ജന്റൈന്‍ പടയെ നയിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ടീ മിനെ അലട്ടി. അര്‍ജന്റീനയ്ക്ക് വേണ്ടി മെസി അക്കൗണ്ട് തുറന്നപ്പോള്‍ ജൂലിയന്‍ അല്‍ വാരസ് ഗോള്‍ നേട്ടം രണ്ടാക്കി. ഗുഡ്ഡിന്റെ വകയായിരുന്നു ഓസീസ് ഗോള്‍. സോക്കറു സിന്റെ പ്രതിരോധപ്പിഴവിലൂടെയാണ് കളി യിലെ രണ്ട് ഗോളും പിറന്നത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളി. പരുക്കേറ്റ ഡി മരിയക്ക് വിശ്രമം നല്‍കി പാപു ഗോമസിന് അവസരം നല്‍കിയാണ് പരിശീലകന്‍ ലയണല്‍ ലോണി അര്‍ജ ന്റീനയെ ഇറക്കിയത്. പാപു ഗോമസ് മെസ്സി അല്‍വാരസ്യത്തെ മുന്നില്‍ നിര്‍ത്തി 3-2-1-4 ശൈലിയില്‍ അര്‍ജന്റൈന്‍ പട ഇറങ്ങി. മത്സരത്തിലെ 35ാം മിനുട്ടിലാണ് ആദ്യ ഗോ ളെത്തിയത്. ഓസീസ് പ്രതിരോധത്തിലെ വി ള്ളലിലൂടെയായിരുന്നു അര്‍ജന്റൈന്‍ ഗോള്‍ നേട്ടം. ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് മെസ്സി നല്‍കിയ ഫ്രീകിക്കിനൊടുവില്‍ താരം തന്നെയാണ് ഓസീസ് വല തുളച്ചത്. ഫ്രീകിക്ക് നല്‍കിയ ശേഷം പെടുന്നനെ ബോക്‌സിലേ ക്ക് ഓടിക്കയറിയ മെസ്സി, മറ്റു താരങ്ങളുടെ മു ന്ന് ടച്ചുകള്‍ക്ക് ശേഷം നാലാമത്തെ ടച്ചിലുടെ പന്ത് വലയിലെത്തിച്ചു. ലോകകപ്പ് നോക്ക ട്ടില്‍ മെസ്സിയുടെ ആദ്യഗോളാണിത്.
നായകനും ഗോള്‍ കീപ്പറുമായ മാത്യു റയാ ന്റെ പിഴവില്‍ നിന്നാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ പിറന്നത്. 570 മിനുട്ടില്‍ റയാന്‍ ഓസീസ് പ്രതിരോധ താരത്തിന് നീട്ടിനല്‍ കിയ പാസ് പെടുന്നനെ പിടിച്ചെടുത്ത അല്‍ വാരസ് അനായാസം വലയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."