ഗസ്സയിലേക്ക് വിട്ട അയേൺ ഡോം യു ടേൺ അടിച്ച് ഇസ്‌റാഈലിലേക്ക് തന്നെ; സംവിധാനം തകരാറിലായതായി റിപ്പോർട്ട്
ഗസ്സയിലേക്ക് വിട്ട അയേൺ ഡോം യു ടേൺ അടിച്ച് ഇസ്‌റാഈലിലേക്ക് തന്നെ
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമെന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇസ്‌റായേലിന്റെ അയണ്‍ ഡോം ഇന്റര്‍സെപ്റ്ററുകള്‍
തകരാറിലായതായി റിപ്പോര്‍ട്ട്. സിസ്റ്റത്തിന്റെ മിസൈലുകള്‍ യുടേണ്‍ ചെയ്യുന്നതും ടെല്‍ അവീവിലെ വീടുകളിലും ആശുപത്രിയിലും ഇടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്.
Israel’s Iron Dome interceptor has reportedly malfunctioned. The system’s missiles have been seen doing U-turns and hitting houses and a hospital in Tel Aviv. pic.twitter.com/inmlneskXK
— Quds News Network (@QudsNen) November 5, 2023
ഹ്രസ്വദൂര വ്യോമയാന ഭീഷണികളെ നിര്‍വീര്യമാക്കി ജനവാസ മേഖലകളെയും നിര്‍ണായക സ്വത്തുക്കളെയും സംരക്ഷിക്കുന്നതിന് ഇസ്‌റാഈല്‍ സ്വയം രൂപകല്‍പന ചെയ്ത സംവിധാനമാണ് അയണ്‍ ഡോം. ഈ പ്രതിരോധ സംവിധാനത്തിലൂടെ വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടെത്തുന്ന റോക്കറ്റുകളെ തകര്‍ക്കാനും റോക്കറ്റിന്റെ പാത, വേഗത, പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്നിവ കണ്ടെത്താനും കഴിവുണ്ടെന്നാണ് ഇസ്‌റാഈലിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."