വാഹന വിപണിയേയും നോട്ടമിട്ട് ജിയോ; പുതിയ ഉപകരണം എത്തുന്നു
ജിപിഎസ് ട്രാക്കിങ്, മോഷ്ടാക്കളില്‍ നിന്നും കാറിനെ സംരക്ഷിക്കുന്ന അലാറം തുടങ്ങിയവയൊക്കെയാണ് പ്രീമിയം കാറുകളുടെ പ്രധാന സുരക്ഷാ ഫീച്ചറുകള്‍. ബഡ്ജറ്റ് റേഞ്ചിലുള്ള കാറുടമകള്‍ക്ക് ഇത്തരം സുരക്ഷാ സംവിധാനങ്ങളൊക്കെ സ്വപ്‌നമായിരുന്ന കാലം അവസാനിക്കാനൊരുങ്ങുകയാണ്.ജിയോമോട്ടീവ് എന്ന ഉപകരണമാണ് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജിയോ പുറത്തിറക്കുന്നത്. 4,999 രൂപ വിലവരുന്ന ഈ ഉപകരണംജിയോമോട്ടീവ് ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍ ഇകൊമേഴ്‌സ് സൈറ്റുകള്‍, Jio.com, തിരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങി വ്യത്യസ്ഥ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും സ്വന്തമാക്കാന്‍ സാധിക്കും.
കാറിന്റെ OBD പോര്‍ട്ടുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഈ ഉപകരണം മികച്ച സുരക്ഷാ ഫീച്ചറുകള്‍ നമ്മുടെ കാറിന് ഉറപ്പാക്കും. ആപ്പ് വഴി
അതിനാവശ്യമായ ഡാറ്റയും ഉപകരണം നല്‍കുന്നു. ഒരു സമര്‍പ്പിത ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്ന ഡയഗ്‌നോസ്റ്റിക് ട്രബിള്‍ കോഡ് (DTC) അലേര്‍ട്ടുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ട്രാക്കിങ് റെക്കോഡും മറ്റും സൂക്ഷിക്കാനും വിശകലനം ചെയ്യാനും സാധിക്കും.
അപ്രതീക്ഷിതമായി മോഷണമോ അപകടമോ ഉണ്ടായാല്‍ ഉടനടി കാര്‍ ഉടമകള്‍ക്ക് അലേര്‍ട്ടുകള്‍ ലഭിക്കുന്ന ആന്റിതെഫ്റ്റ്, ആക്‌സിഡന്റ് ഡിറ്റക്ഷന്‍ സജ്ജീകരണവും ജിയോമോട്ടീവ് അവതരിപ്പിക്കുന്നതിനൊപ്പം മികച്ച കണക്റ്റിവിറ്റിക്കായി ബില്‍റ്റ്ഇന്‍ വൈഫൈയ്ക്കുള്ള പിന്തുണയും ഇതിലുണ്ട്.
ജിയോ സിമ്മില്‍ മാത്രമാണ് ജിയോമോട്ടീവ് പ്രവര്‍ത്തിക്കുക.
ജിയോമോട്ടീവ് ഉപയോഗിക്കുന്ന ആദ്യ വര്‍ഷത്തേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുകയും. അതിന് ശേഷം വരിക്കാര്‍ക്ക് പ്രതിവര്‍ഷം 599 രൂപ നിരക്കില്‍ ഈ ഫീച്ചറുകള്‍ ഉപയോഗിക്കുന്നത് തുടരുകയും ചെയ്യാം. നിലവില്‍, ജിയോയില്‍ നിന്നുള്ള പുതിയ കാര്‍ ട്രാക്കര്‍ ഉപകരണം റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റില്‍ 10 ശതമാനം അധിക കിഴിവ് ഓഫറുമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കമ്പനി നല്‍കുന്ന വിശദാംശങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഒരാള്‍ക്ക് ഉല്‍പ്പന്നത്തിന് ഒരു വര്‍ഷത്തെ വാറന്റിയും ലഭിക്കുന്നുണ്ട്.
Content Highlights:jioMotive device can turn any car into smart car
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."