പി ജയരാജന് ഐ.എസിന്റെ പേരില്‍ ഭീഷണിക്കത്ത്
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഭീകരസംഘടനായ ഐ.എസിന്റെ പേരില്‍ ഭീഷണിക്കത്ത്. 'ഹെയ്ല്‍ ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പ്' എന്ന പേരിലുള്ള കത്ത് കഴിഞ്ഞ ദിവസമാണ് ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ ലഭിച്ചത്.'വി ആര് വാച്ചിങ്ങ് യു' എന്ന് തുടങ്ങുന്ന കത്തില്‍'ഇതിനിടെ താന്‍ ഐ.എസിനെ കുറിച്ച് വല്ലാതെയങ്ങ് പറഞ്ഞു,ഇനിയൊരിക്കലും നീയിങ്ങനെ വലിയ വായില്‍ വര്‍ത്താനം പറയുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല, വളരെ ദൂരെ വെച്ച് നിന്റെ നെഞ്ചിന്റെ കൂട് തകര്‍ക്കുമെടാ ബലാലേ, നിന്റെ വീട്ടില്‍ മയ്യത്ത് നടന്നാല്‍ മാത്രമേ നിനക്കതിന്റെ വേദന അറിയൂ, നീയല്ലെങ്കില്‍ നിന്റെ മകന് ഇതിന്റെ ഫലം ഉടനെ അറിയാന്‍ പോകുന്നു' എന്നിങ്ങനെയുള്ള ഭീഷണികളാണ് ഉള്ളത്.
ലോകം മുഴുവന്‍ വ്യാപിച്ച സംഘടനയാണ് തങ്ങളുടെതെന്നും എവിടെയും എല്ലായിടത്തും ഉണ്ടെന്നും പറയുന്നു. നീയെത്ര കരുതലെടുത്താലും അടുത്ത മൂന്ന് മാസങ്ങള്‍ മാത്രം നിനക്കായി നീക്കി വെച്ചിരിക്കുന്നു, അള്ളാണെ സത്യം ഇത് ഞങ്ങള്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനം എന്നും കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദിയുടെ പേരില്‍ തളിപ്പറമ്പില്‍ ആര്.എസ്.എസ് നടത്തിയ പ്രകടനത്തില്‍ പി ജയരാജന് നേരെ കൊലവിളി നടത്തിയിരുന്നു. ജയരാജന്റെ പേരെടുത്ത് പറഞ്ഞ് അസഭ്യവര്‍ഷം ചൊരിഞ്ഞ ആര്.എസ്.എസ് ക്രിമിനലുകള്‍ അദ്ദേഹത്തെ ചോരയില്‍ മുക്കി കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഭീഷണി കത്ത് സംബന്ധിച്ച് പി ജയരാജന് ഡി.ജി.പിക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."