'ഇനിയവരെവിടെ പോവാനാണ്'; ഗസ്സയിലെ കുട്ടികളുടെ ആശുപത്രി ഉടന്‍ ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഇസ്‌റാഈല്‍
'ഇനിയവരെവിടെ പോവാനാണ്'; ഗസ്സയിലെ കുട്ടികളുടെ ആശുപത്രി ഉടന്‍ ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഇസ്‌റാഈല്‍
ഗസ്സ: മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി യു.എന്‍ ഉള്‍പെടെ അപേക്ഷകള്‍ പരിഗണിക്കാതെ ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഗസ്സക്കുമേല്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യ 31ാം ദിവസത്തിലേക്ക്. ഇടവേളകളില്ലാതെ ക്രൂരമായ ആക്രമണം ഇപ്പോഴും തുടരുകയാണ് ഇസ്‌റാഈല്‍. ഗസ്സയിലെ റന്‍തീസി കുട്ടികളുടെ ആശുപത്രി ഒഴിയാന്‍ പറഞ്ഞതാണ് അവസാനം പുറത്തു വരുന്ന വാര്‍ത്ത. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞതായി അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്‌റാഈലിന്റെ അടുത്ത ബോംബിങ് ഈ ആശുപത്രിക്ക് മുകളിലായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിക്കുന്നു. 70ലേറെ കുട്ടികളുടെ ജീവന്‍ അപകടത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
BREAKING: The occupying Israeli army demands a full evacuation of the Rantisi Children’s Hospital in Gaza in preparation for its bombing, a spokesman for the Ministry of Health in Gaza has told Al Jazeera. pic.twitter.com/CkFCX6UNlI
— Quds News Network (@QudsNen) November 7, 2023
ജനവാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, എന്തിനേറെ അഭയാര്‍ഥി കേന്ദ്രങ്ങള്‍ ഇതൊക്കെ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. പതിനായിരത്തോളം സാധാരണക്കാരെ കൊന്നൊടുക്കി. ഇതില്‍ 5000ത്തോളം കുഞ്ഞുങ്ങളാണ്. ഒരു വയസ്സു പോലും തികയാത്ത കുഞ്ഞുങ്ങള്‍ അനവധി. രണ്ടായിരത്തിലേറെ സ്ത്രീകള്‍. ഇന്റര്‍നെറ്റ് തകര്‍ത്തു. ജലസംഭരണികള്‍ നശിപ്പിച്ചു. ലോകത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെടുത്തി. ഓരോ പത്തു മിനുട്ടിലും ഒരു കുട്ടി വീതം ഇവിടെ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്.
കഴിഞ്ഞ ദിവസം മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തുക അസാധ്യമാണെന്ന് റെഡ്‌ക്രോസ് കേന്ദ്രങ്ങള്‍ പറയുന്നത്. മരുന്നും വെള്ളവും ഭക്ഷണവും ഇന്ധനവും ഇല്ലാതായ ഗസ്സ കൂട്ടപട്ടിണി മരണത്തിലേക്കാണ് നീങ്ങുന്നതെന്ന യു.എന്‍ ഏജന്‍സികളുടെ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."