വയനാട്ടിൽ മാവോയിസ്റ്റ് - തണ്ടർ ബോൾട്ട് വെടിവെപ്പ്, രണ്ട് പേർ കസ്റ്റഡിയിൽ, ഒരാൾക്ക് പരുക്ക്
വയനാട്ടിൽ മാവോയിസ്റ്റ് - തണ്ടർ ബോൾട്ട് വെടിവെപ്പ്, രണ്ട് പേർ കസ്റ്റഡിയിൽ, ഒരാൾക്ക് പരുക്ക്
മാനന്തവാടി: വയനാട് പേരിയയിൽ മാവോയിസ്റ്റുകൾക്കു നേരെ പൊലിസ് വെടിവയ്പ്പ്. മാവോയിസ്റ്റുകളും തിരിച്ച് വെടിവെപ്പ് നടത്തിയതായാണ് വിവരം. ഏറ്റുമുട്ടലിന് പിന്നാലെ രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് പേർ കളഞ്ഞു. പിടികൂടിയ ഇരുവരെയും കൽപറ്റ എആർ ക്യാംപിലേക്ക് കെണ്ടുപോയി. വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റിനു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രിയാണ് വെടിവെപ്പുണ്ടായത്.
പൊലിസ് തിരച്ചിൽ നോട്ടിസ് ഇറക്കിയവരാണ് പിടികൂടിയ ചന്ദ്രുവും ഉണ്ണിമായയും. ഇവർ കബനീദളത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സൂചന. ചാപ്പാരത്ത് കോളനിയിലെ അനീഷ് എന്നയാളുടെ വീട്ടിൽ എത്തിയ സംഘത്തെയാണ് തണ്ടർ ബോൾട്ട് പരിശോധനക്കിടെ പിടികൂടിയത്. അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം അവിടെ നിന്നു ഇറങ്ങുമ്പോഴാണ് ദൗത്യസംഘം വളഞ്ഞത്. വീട് വളഞ്ഞ തണ്ടർബോൾട്ട് ആകാശത്തേക്ക് വെടിവച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനും മൊബൈൽ ചാർജ്ജ് ചെയ്യാനും വേണ്ടിയാണ് സംഘം പ്രദേശവാസിയുടെ വീട്ടിലെത്തിയത്. ഇതിനിടെയാണ് തണ്ടർ ബോൾട്ട് വീട് വളഞ്ഞത്. തണ്ടർ ബോൾട്ട് സംഘത്തിൽ നിന്നും രക്ഷപ്പെട്ട മൂന്ന് പേരിൽ ഒരാൾക്കാണ് വെടിയേറ്റിട്ടുള്ളത് എന്നാണ് സൂചന. ഇയാൾ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ മാവോയിസ്റ്റ് സംഘങ്ങൾക്കു സൗകര്യങ്ങൾ ഒരുക്കുന്ന ‘കുറിയർ’ സംഘാംഗത്തെ മാവോ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) ഇന്നലെ കോഴിക്കോട്ടുനിന്നു പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശി അനീഷ് തമ്പിയെയാണ് (57) പിടികൂടിയത്. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തണ്ടർ ബോൾട്ട് തിരച്ചിൽ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."