HOME
DETAILS

മലയാളീ ബാലന്‍ ബഹ്‌റൈനില്‍ പനി ബാധിച്ച് മരിച്ചു

  
backup
August 27 2016 | 15:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b5%80-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d

മനാമ: ബഹ്‌റൈന്‍ പ്രവാസികളായ മലയാളി ദമ്പതികളുടെ മൂന്നു വയസ്സുള്ള ആണ്‍കുട്ടി പനി ബാധിച്ചു മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബ്ലസന്‍ മാത്യുവിന്റെയും അനിതാ ബ്ലസന്‍ മാത്യുവിന്റെയും രണ്ടാമത്തെ മകനായ ഡിലന്‍ ബ്ലസന്‍ മാത്യു (3) ആണ് ശനിയാഴ്ച ഉച്ചയോടെ സല്‍മാനിയാ ആശുപത്രിയില്‍ മരിച്ചത്.

നാല് ദിവസം മുന്‍പ് പനിയും തൊണ്ട വേദനയും ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് അസുഖം ഭേദപ്പെട്ടെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടിക്ക് വീണ്ടും ചുമ വരികയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഉടനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.

ബഹ്‌റൈനില്‍ ഖാലിദ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്തു വരുന്ന പിതാവ് ബ്ലസന്‍ 8 വര്‍ഷമായി ബഹ്‌റൈനിലുണ്ടെങ്കിലും ഇപ്പോള്‍ മൂത്ത മകനോടൊപ്പം നാട്ടില്‍ പോയിരിക്കുകയാണ്. ഭാര്യ അനിത മാത്രമാണ് ഇപ്പോള്‍ ബഹറൈനിലുള്ളത്. കുട്ടിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  2 months ago