ബി.ഫാം പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്
ബി.ഫാം പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്
2023-24 അധ്യയന വര്‍ഷത്തെ ബി.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്ന് ഘട്ട ഓണ്‍ലൈന്‍ അലോട്ട്‌മെന്റുകള്‍ക്കും ശേഷം, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് 10ന് രാവിലെ 11ന് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളജിലും കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള മൂന്ന് സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 13ന് രാവിലെ 11ന് കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 15 ന് രാവിലെ 11 ന് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള മൂന്ന് സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 17 ന് രാവിലെ 11ന് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും നടത്തും. ഈ കോളജുകളില്‍ ഇനി വരുന്ന ഒഴിവുകള്‍ കൂടി അന്നേ ദിവസങ്ങളില്‍ നടത്തുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് മുഖാന്തിരം നികത്തും.
ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ നിന്നുമാണ് അലോട്ട്‌മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സല്‍ രേഖകള്‍, അസ്സല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കുന്ന വിദ്യാര്‍ഥികളെ മാത്രമാണ് ഈ ഒഴിവിലേക്ക് പരിഗണിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dme.kerala.gov.in.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."