യോഗിയുടെ ഭരണനേട്ടപ്പരസ്യത്തില്‍ കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവറിന്റെ ചിത്രം
ന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭരണനേട്ടം വിശദീകരിച്ച് യു.പി സര്‍ക്കാര്‍ ദേശീയ ദിനപ്പത്രത്തിനു നല്‍കിയ ഫുള്‍പേജ് പരസ്യത്തില്‍ പ്രധാന ചിത്രമായി ഉള്‍പ്പെടുത്തിയത് മദ്ധ്യ കൊല്‍ക്കത്തയിലെ മാ ഫ്‌ളൈ ഓവറിന്റെ ചിത്രം. കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവറിന്റെ ട്രേഡ് മാര്‍ക്ക് നിറമായ നീലയും വെള്ളയും നിറവും കൊല്‍ക്കത്തയിലെ മഞ്ഞ നിറത്തിലുള്ള ടാക്‌സി കാറുമെല്ലാം ചിത്രത്തിലുണ്ട്. യോഗിയുടെ കീഴില്‍ യു.പി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന തലക്കെട്ടിലുള്ള പരസ്യത്തില്‍ യോഗി സര്‍ക്കാരിനു കീഴില്‍ യു.പിയില്‍ മികച്ച വികസനമാണുണ്ടായിരിക്കുന്നതെന്നും പറയുന്നു. മമതാ ബാനര്‍ജി സര്‍ക്കാരാണ് മാ ഫ്‌ളൈ ഓവര്‍ നിര്‍മിച്ചത്. ചിത്രത്തില്‍ ഫ്‌ളൈ ഓവറിനു താഴെയുള്ള ബഹുനിലക്കെട്ടിടവും പരസ്യത്തില്‍ കാണാം. ഇതു കൊല്‍ക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലാണ്.
പരിണമിക്കുന്ന യു.പിയെന്നാല്‍ മമതയുടെ കീഴില്‍ പശ്ചിമ ബംഗാളിലുണ്ടായ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ചിത്രം മോഷ്ടിക്കുകയെന്നതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി പരിഹസിച്ചു. ബി.ജെ.പിയുടെ ദയനീയ പരാജയം വെളിപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. പരിണമിക്കുന്ന യു.പിയെന്നാല്‍ ബംഗാളില്‍നിന്ന് ചിത്രങ്ങള്‍ അടിച്ചുമാറ്റലാണെന്ന് തൃണമൂല്‍ നേതാവ് സാകേത് ഗോഖലെയും പരിഹസിച്ചു. മുകുള്‍ റോയിയും ബി.ജെ.പിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. തെറ്റുപറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി നവ്‌നീത് സെഹ്ഗാള്‍ പത്രത്തിന്റെ ഡിജിറ്റല്‍ എഡിഷനില്‍നിന്ന് പരസ്യം പിന്‍വലിച്ചതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."