ഗവർണർക്കെതിരെ വീണ്ടും കേരളം സുപ്രിം കോടതിയിൽ; ഒരാഴ്ചക്കിടെ രണ്ടാമത്തെ ഹരജി
ഗവർണർക്കെതിരെ വീണ്ടും കേരളം സുപ്രിം കോടതിയിൽ; ഒരാഴ്ചക്കിടെ രണ്ടാമത്തെ ഹരജി
തിരുവനന്തപുരം: ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. ബില്ലുകൾ ഒപ്പിടാൻ വൈകുന്നതിൽ കേരളത്തിന്റെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിലുള്ള അപ്പീലാണ് ഇപ്പോൾ സമർപ്പിച്ചത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കേരളം ഗവർണർക്കെതിരെ സുപ്രിംകോടതിയിലെത്തുന്നത്.
ആദ്യത്തേത് റിട്ട് ഹരജിയായിട്ടാണ് ഫയല്‍ ചെയ്തതെങ്കില്‍, ഇപ്പോഴത്തേത് പ്രത്യേക അനുമതി ഹരജിയാണ്. സര്‍ക്കാറിന്റെ റിട്ട് ഹരജിക്കൊപ്പം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയും ഗവര്‍ണര്‍ക്കെതിരെ ഹരജി നല്‍കിയിരുന്നു.
നേരത്തെ നല്‍കിയ ഹരജിയില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെക്കാള്‍ കുറച്ചുകൂടി കടുത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. 2022 നവംബറിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കിയിരുന്നില്ല. സമവായത്തിന്റെ സാധ്യത തേടുന്നതിനായിരുന്നു സര്‍ക്കാര്‍ നിയമനടപടികള്‍ വൈകിപ്പിച്ചത്.
ഗവര്‍ണറുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയിലെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ കോടതി വിധി അംഗീകരിച്ചതായി കണക്കാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."