വിവാഹിതരായ ശേഷം വഞ്ചിച്ചു മുങ്ങിയ മലയാളിക്കെതിരെ പരാതിയുമായി മലയാളി യുവതി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍
മനാമ: ബഹ്‌റൈനില്‍ വച്ചു പ്രണയിച്ചുവിവാഹിതരായ ശേഷം വഞ്ചിച്ചു മുങ്ങിയ മലയാളിക്കെതിരെ പരാതിയുമായി മലയാളി യുവതി ഇന്ത്യന്‍ എംബസിയില്‍ എത്തി. കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഇന്ത്യന്‍ എംബസിയുടെ മാസാന്ത ഓപ്പണ്‍ ഹൗസിലാണ് യുവതി തന്റെ കദന കഥയുമായി എത്തിയത്.
10 മാസം പ്രായമായ കുട്ടിയേയും തന്നെയും ഉപേക്ഷിച്ചാണ് ഒന്നും പറയാതെ യുവാവ് മുങ്ങിയതെന്നു പരാതിയില്‍ പറയുന്നു.
ബഹ്‌റൈനില്‍ ബ്യൂട്ടിഷ്യനായി ജോലി നോക്കി വന്നിരുന്ന യുവതിയാണ് തന്നെയും മകനെയും ഒറ്റയ്ക്കാക്കി താമസിക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയില്‍ യുവാവ് കടന്നു കളഞ്ഞതായി പരാതി പെട്ടത്. കഴിഞ്ഞ ആറു മാസമായി ഇവര്‍ കടുത്ത ദാരിദ്ര്യത്തില്‍ മകനോടൊപ്പം പലരുടെയും സഹായത്താല്‍ കഴിഞ്ഞു കൂടുകയാണ്.
ബഹ്‌റൈനില്‍ വച്ച് പരിചയപ്പെട്ട യുവാവിന് നാട്ടില്‍ ഭാര്യയും മക്കളും ഉള്ള കാര്യം മറച്ചു വച്ചാണ് യുവതിയെ ഇവിടെ വച്ചു കൂടെ താമസിപ്പിച്ചത്. കുട്ടി ആയതോടെ യുവാവ് തന്നില്‍ നിന്ന് അകലുകയും ഒരു ദിവസം ആരോടും പറയാതെ നാട്ടിലേയ്ക്ക് പോവുകയുമായിരുന്നു. താമസിക്കുന്ന ഫഌറ്റിന്റെ വാടക നല്‍കാത്തതിനാല്‍ ചിലരുടെ സഹായത്താല്‍ കുറഞ്ഞ വാടകയുള്ള മറ്റൊമുറിയിലേയ്ക്കു മാറുകയായിരുന്നു. തുടര്‍ന്നു സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായിയാണ് ഇവരെ ഇന്ത്യന്‍ എംബസിയിലേയ്ക്ക് കൊണ്ടു വന്നത്.
ഭര്‍ത്താവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു നാട്ടിലേയ്ക്ക് പോകുന്നതിനുള്ള രേഖകളും മറ്റും ശരിയാക്കാന്‍ സഹായിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. നടപടികള്‍ക്കായി അടുത്ത ദിവസം എംബസിയില്‍ വീണ്ടും എത്താന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പത്തു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്ത ആന്ധ്രാ സ്വദേശിയും തിരിച്ചു പോകണമെന്ന ആഗ്രഹവുമായി ഓപ്പണ്‍ ഹൗസില്‍ എത്തി. പത്തു വര്‍ഷം മുമ്പ് വിസിറ്റിങ്ങ് വിസയില്‍ എത്തിയ ഇയാളുടെ കൈയ്യില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഒരു രേഖയുമില്ല. വാഹനം കഴുകുന്നതടക്കമുള്ള ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ രോഗ ബാധിതനായതിനെ തുടര്‍ന്നാണു നാട്ടിലേക്കുപോകണമെന്ന ആഗ്രഹവുമായി എത്തിയത്.
ഇന്ത്യക്കാര്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന നടപടി തുടരുന്നുണ്ടെന്നും ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും ഓപ്പണ്‍ ഹൗസിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അംബാസഡര്‍ ആവശ്യപ്പെട്ടു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ദിവസം,സമയം,രജിസ്റ്റര്‍ നമ്പര്‍ തുടങ്ങിയവ ഇ മെയില്‍ വഴി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
എംബസി ഓപ്പണ്‍ ഹൗസില്‍ അല്ലാതെയും എല്ലാ ദിവസവും പരാതി ബോധിപ്പിക്കാന്‍ എല്ലാവര്‍ക്കും എത്തിച്ചേരാമെന്നും മറ്റു ദിവസങ്ങളില്‍ പരാതി പറയാന്‍ എത്താന്‍ കഴിയാത്തവര്‍ക്കാണ് മാസത്തിലെ അവസാന വെള്ളിയാഴ്ച ഓപ്പണ്‍ ഹൗസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമാന്വേഷണങ്ങള്‍ക്കും തൊഴില്‍ ക്യാമ്പുകളിലും മറ്റും ഐ സി ആര്‍ എഫ് സഹകരണത്തോടെ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ധേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."