'ലോകം നോക്കി നില്‍ക്കേ ഇസ്‌റാഈല്‍ ഞങ്ങളെ കൊന്നു തള്ളുന്നു, കുടിയൊഴിപ്പിക്കുന്നു, പട്ടിണിക്കിടുന്നു' അല്‍ശിഫ ആശുപത്രിയില്‍ വാര്‍ത്താ സമ്മേളനം നടത്തി ഗസ്സയിലെ കുഞ്ഞുങ്ങള്‍ video
'ലോകം നോക്കി നില്‍ക്കേ ഇസ്‌റാഈല്‍ ഞങ്ങളെ കൊന്നു തള്ളുന്നു, കുടിയൊഴിപ്പിക്കുന്നു, പട്ടിണിക്കിടുന്നു' അല്‍ശിഫ ആശുപത്രിയില്‍ വാര്‍ത്താ സമ്മേളനം നടത്തി ഗസ്സയിലെ കുഞ്ഞുങ്ങള്‍
ഗസ്സയില്‍ കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളാവാനുള്ളവരാണ്. അല്ലെങ്കില്‍ അഭയാര്‍ഥികളാവാന്‍ അതുമല്ലെങ്കില്‍ മുറിവേറ്റും ഗുരുതരമായ പരുക്കുകളുമായോ ഏതെങ്കിലും ആശുപത്രി വരാന്തയില്‍ അഭയം പ്രാപിക്കാനുള്ളവരാണ്. ഇവിടെയിതാ ഗസ്സയിലെ അല്‍ശിഫാ ആശുപത്രിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരിക്കുകയാണ് ഒരു പറ്റം കുഞ്ഞുങ്ങള്‍. ഇത്രമേല്‍ അക്രമിക്കപ്പെട്ടിട്ടും കൊലചെയ്യപ്പെട്ടും കൂട്ടക്കുരുതിക്കിരയാക്കപ്പെട്ടിട്ടും കണ്ണു തുറക്കാത്ത ലോകത്തിനു മുന്നില്‍ തങ്ങളനുഭവിക്കുന്ന ഭീകരതയെ തുറന്നു കാട്ടുകയാണ് അവര്‍.
'ഒക്ടോബര്‍ ഏഴു മുതല്‍ ഞങ്ങളം വംശഹത്യക്ക് ഇരയാവുകയാണ്. ഞങ്ങളെ കൊന്നു തള്ളുന്നു. കുടിയിറക്കപ്പെടുന്നു. ലോകം മുഴുവന്‍ നോക്കി നില്‍ക്കേ ഇസ്‌റാഈല്‍ ഞങ്ങളുടെ തലക്കു മുകളില്‍ ബോംബ് വര്‍ഷിക്കുന്നു' ഏതാണ്ട പത്തു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടി പറയുന്നു.
പോരാളികളെയാണ് ലക്ഷ്യമിടുന്നതെന്ന് ലോകത്തോട് അവര്‍ കള്ളം പറയുന്നു. ഒന്നില്‍ കൂടുതല്‍ തവണ മരണത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടവരാണ് ഞങ്ങള്‍ കുഞ്ഞുങ്ങള്‍. അവന്‍ ആവര്‍ത്തിച്ച് പറയുന്നു. നിരന്തരമായ ബോംബാക്രമണത്തില്‍ നിന്ന് രക്ഷനേടാനാണ് ഞങ്ങള്‍ അല്‍ശിഫ ആശുപത്രിയില്‍ അഭയം പ്രാപിച്ചത്. എന്നാല്‍ അവരിപ്പോള്‍ അല്‍ ശിഫ ആശുപത്രിയേയും ലക്ഷ്യമിടുകയാണ്. അധിനിവേശക്കാര്‍ ഞങ്ങളെ പട്ടിണിക്കിടുകയാണ്. കുറേ നാളുകളായി ഞങ്ങള്‍ക്ക് വെള്ളമില്ല, ഭക്ഷണമില്ല.എന്തിന് ഒരു കഷ്ണം റൊട്ടി പോലുമില്ല. മലിന ജലമാണ് ഞങ്ങള്‍ കുടിക്കുന്നത്.
ലോകത്തോട് അപേക്ഷിച്ചു കൊണ്ടാണ് അവന്‍ തന്റെ സംസാരം അവസാനിപ്പിക്കുന്നത്.
“Since October 7, we have been subjected to genocide, killing, displacement, and bombs falling on our head in front of the whole world,”
— The Palestine Chronicle (@PalestineChron) November 7, 2023
A group of #children on Tuesday night made use of their time at the Al-Shifa Hospital in #Gaza and held a press conference. pic.twitter.com/OIiJ9nPTR8
'കുട്ടികളെന്ന നിലക്ക് ശബ്ദമുയര്‍ത്താനാണ് ഞങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ വന്നത്. ഞങ്ങളെ രക്ഷിക്കണമെന്ന് നിങ്ങളോട് ഉണര്‍ത്താന്‍. കൊല്ലുന്നത് അവസാനിപ്പിക്കൂ. ഞങ്ങള്‍ക്ക് ജീവിക്കണം. ഞങ്ങള്‍ക്ക് സമാധാനം വേണം. കൊലയാളികള്‍ വിചാരണ ചെയ്യപ്പെടണം. ഞങ്ങള്‍ക്ക് മരുന്ന് വേണം. ഞങ്ങള്‍ക്ക് ഭക്ഷണം വേണം. ഞങ്ങള്‍ക്ക് വിദ്യാഭ്യാസം വേണം. ഞങ്ങള്‍ക്ക് ജീവിതം വേണം'
ഇസ്‌റാഈലി ആക്രമണങ്ങളില്‍ ഓരോ പത്ത് മിനുട്ടിലും ഓരോ കുഞ്ഞുങ്ങള്‍ ഗസ്സയില്‍ കൊല്ലപ്പെടുന്നുവെന്നാണ് യു.എന്നിന്റെ കണക്കുകള്‍ പറയുന്നത്. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഫലസ്തീന്‍ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 4,237 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."