സിപ്‌േട്രാണ്‍ കരുത്തുമായി ടിഗോര്‍ ഇ.വി
അടുത്ത ദിവസങ്ങളിലായി ടിഗോര്‍ ഇലക്ട്രിക് കാറിനെക്കുറിച്ചാണ് പലരും കൗതുകത്തോടെ സംസാരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ടാറ്റയുടെ ടിഗോര്‍ ഇലക്ട്രിക് കാര്‍ അഥവാ ടിഗോര്‍ ഇ.വി പുതിയ കാര്യമല്ല. പൊതുജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെങ്കിലും ഫ്‌ളീറ്റ് ഓപറേറ്റര്‍മാര്‍ക്കും ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും മാത്രമായി വില്‍പന ഒതുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു ടാറ്റ. ചില വന്‍കിട കമ്പനികള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ടണ്ടു തന്നെ നിരത്തില്‍ ഇവ അത്രയധികം സാന്നിധ്യമറിയിച്ചിരുന്നില്ല. ടിഗോര്‍ ഇ.വിക്ക് പുറമെ എക്‌സ്പ്രസ് -ടി എന്ന പരിഷ്‌കരിച്ച പതിപ്പും ടാറ്റ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ രണ്ടണ്ട് മോഡലുകള്‍ക്കും ബാറ്ററി റേഞ്ച് കുറവായിരുന്നു.
പുതിയ ടിഗോര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാന്‍ മറ്റൊരു കാരണം കൂടിയുണ്ടണ്ട്. കൂടുതല്‍ റേഞ്ചുമായി ടാറ്റയുടെ തന്നെ നെക്‌സോണ്‍ ഇലക്ട്രിക് കാറില്‍ ഉപയോഗിച്ചിരിക്കുന്ന സിപ്‌ട്രോണ്‍ മോട്ടോറുമായാണ് പുതിയ ടിഗോര്‍ എത്തിയിരിക്കുന്നത്. ഇലക്ട്രിക് കാര്‍ വിപണിയില്‍ നെക്‌സോണുമായി ആധിപത്യം ഉറപ്പിച്ച ടാറ്റ, പുതിയ ടിഗോറുമായി അതിന് ഒന്നുകൂടി അടിവരയിടുകയാണ്.
മുന്‍പുള്ളതു പോലെ പുതിയ ടിഗോറിന്റെ വില്‍പനയ്ക്ക് ടാറ്റ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. 11.99 ലക്ഷം രൂപ പ്രാരംഭവിലയോടെ എത്തുന്ന ടിഗോര്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ കൂടിയാണ്. ടാറ്റയുടെ ഇലക്ട്രിക് കാര്‍ എന്നു പറഞ്ഞാല്‍ ആദ്യം മനസിലേക്കോടിയെത്തുക നെക്‌സോണ്‍ ആണ്. എന്നാല്‍ നെക്‌സോണ്‍ തരംഗമാകുന്നതിനും മുന്‍പ് ടിഗോര്‍ ഇവിടെ ഉണ്ടണ്ടായിരുന്നു. ഓപണ്‍ മാര്‍ക്കറ്റില്‍ വിറ്റിരുന്നില്ല എന്നതിനാല്‍ ആരും ശ്രദ്ധിച്ചില്ല എന്നുമാത്രം. ഇലക്ട്രിക് വാഹന രംഗത്തേക്ക് ടാറ്റയെ കൈപിടിച്ച നടത്തിയ മോഡല്‍ ആണ് ടിഗോര്‍ എന്ന് പറയാം.
ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന വിശേഷണത്തിന് അര്‍ഹമാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ പുതിയ ടിഗോറില്‍ ടാറ്റ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എന്‍.സി.എ.പി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗാം) യുടെ ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് ടിഗോര്‍ നേടിയിട്ടുണ്ടണ്ട്. മുഖം മിനുക്കി സിപട്രോണ്‍ സാങ്കേതിക വിദ്യയില്‍ അവതരിക്കുന്ന ടിഗോര്‍ ചില്ലറക്കാരനല്ല. ഫുള്‍ ചാര്‍ജില്‍ 306 കി.മീ റേഞ്ച് ആണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് മോഡലുകളില്‍ ആണ് ടിഗോര്‍ എത്തുന്നത്. ഇവയ്ക്ക് 11.99 ലക്ഷം, 12.49 ലക്ഷം, 12.99 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം വില. ഫുള്‍ ചാര്‍ജില്‍ 213 കി. മീ റേഞ്ച് ഉള്ള ടിഗോറിന്റെ തന്നെ എക്‌സ്പ്രസ് -ടി ശ്രേണിയേക്കാള്‍ 90 ല്‍ ആധികം കിലോമീറ്റര്‍ കൂടുതല്‍ റേഞ്ച് ആണ് പുതിയ ടിഗോര്‍ ഇ.വി വാഗ്ദാനം ചെയ്യുന്നത്. 312 കി.മീ ആണ് നെക്‌സോണിന്റെ റേഞ്ച്.
55 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും 26 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമാണ് പുതിയ ടിഗോര്‍ ഇ.വിക്കുള്ളത്. മോട്ടോറിന് 74 ബി.എച്ച്.പി കരുത്തുണ്ടണ്ട്. 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കി.മീ വേഗത കൈവരിക്കാന്‍ കാറിന് സാധിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു. 41 ബി.എച്ച്.പി മാത്രമായിരുന്നു ഇതിന് മുന്‍പ് ഉണ്ടായിരുന്ന എക്‌സ്പ്രസ് -ടി ടിഗോറിന്റെ പവര്‍.
ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 60 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. ഹോം ചാര്‍ജറില്‍ ആണെങ്കില്‍ ഏകദേശം എട്ടര മണിക്കൂര്‍ എടുക്കും. നിലവില്‍ എട്ടുവര്‍ഷത്തെ അല്ലെങ്കില്‍ 1,60,000 കി.മീ വാറണ്ടിയും ബാറ്ററിക്കുണ്ടണ്ട്. എക്‌സ്പ്രസ് -ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ടിഗോര്‍ ഇ.വി കൂടുതല്‍ ഫീച്ചറുകളുമായാണ് എത്തുന്നത്. പ്രൊജക്ടര്‍ ഹെഡ് ലാംപുകള്‍, ലോവര്‍ ബംപറില്‍ എല്‍.ഇ.ഡി ടെയില്‍ ലാംപുകള്‍, എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുണ്ടണ്ട്. ഉള്‍വശത്ത് ബ്‌ളാക്ക് - ബീജ് നിറത്തിലുള്ള ഡ്യുവല്‍ ടോണ്‍ ആണ്. ഹാര്‍മാന്റെ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്‌ളൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍ എന്നിവയും ഉണ്ടണ്ട്. ഡ്യുവല്‍ ഫ്രണ്ടണ്ട് എയര്‍ ബാഗുകള്‍, എ.ബി.എസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ വ്യൂ കാമറ എന്നിവയും ബേസ് മോഡലില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."