'പവര്‍ഫുള്ളായ' സ്‌കൂട്ടറുമായി ഹീറോ; ഡിസൈനിലിലും വ്യത്യസ്ഥത
പൊതുവെ ഇന്ത്യക്കാര്‍ക്ക് ബൈക്കുകളെക്കാള്‍ കൂടുതല്‍ അടുപ്പം സ്‌കൂട്ടറുകളോടാണെന്ന് വേണമെങ്കില്‍ പറയാന്‍ സാധിക്കും. വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന, ഭാരമേറിയ വസ്തുക്കള്‍ കയറ്റി സഞ്ചരിക്കാന്‍ സാധിക്കുന്ന രു വാഹനം എന്നതാണ് ഇന്ത്യന്‍ കുടുംബങ്ങളിലെ സ്‌കൂട്ടറിന്റെ ജനപ്രിയതക്ക് കാരണം എന്ന് പറയാവുന്നതാണ്.എന്നാല്‍ പരമ്പരാഗത സ്‌കൂട്ടറുകളില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടക്കുന്ന കാലഘട്ടമാണിത്. മോട്ടോര്‍സൈക്കുകളെ വെല്ലുന്ന പെര്‍ഫോമന്‍സും ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ ഡിസൈനുകളുമെല്ലാം സ്‌കൂട്ടറുകളിലേക്ക് കടന്നു വരുന്നുണ്ട്. ഇപ്പോള്‍ ജാപ്പനീസ് സൂപ്പര്‍ ബ്രാന്‍ഡായ ഹീറോ ഒരു പുതുപുത്തന്‍ അഡ്വഞ്ചര്‍ സ്‌കൂട്ടറിനെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.
പ്രശസ്തമായ EICMA മോട്ടോര്‍ഷോയുടെ 2023 പതിപ്പില്‍ ഹോണ്ട ഈ സ്‌കൂട്ടറിനെ അവതരിപ്പിച്ചിട്ടുണ്ട്. സൂം 160 എന്ന് പേരിട്ടിരിക്കുന്ന ഈ സ്‌കൂട്ടര്‍ ഉടന്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സ്‌കൂട്ടര്‍ സെഗ്‌മെന്റിലേക്ക് കൂടുതല്‍ പുതുമകള്‍ കൊണ്ടുവന്ന് ശ്രദ്ധനേടാനുള്ള ബ്രാന്‍ഡിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതൊരു കണ്‍സെപ്റ്റ് രൂപത്തിലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഉടന്‍ തന്നെ നിര്‍മാണ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ലഭിക്കുന്ന സൂചന. ബ്രാന്‍ഡിന്റെ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലായാവും പുതിയ ഹീറോ സൂം 160 സ്ഥാനം പിടിക്കുക. കൂടാതെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കൊപ്പം ഓഫ്‌റോഡ് ശേഷിയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
വലിപ്പമേറിയ സ്‌കൂട്ടറായ സൂം 160ക്ക് ഡ്യുവല്‍ ചേമ്പര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയും ഡിസൈനിലെ ഹൈലൈറ്റുകളാണ്.ഫീച്ചര്‍ സമ്പന്നമായ സൂം 160 സ്‌കൂട്ടറില്‍ ബ്ലോക്ക്പാറ്റേണ്‍ ടയറുകളില്‍ പൊതിഞ്ഞ 14 ഇഞ്ച് അലോയ് വീലുകളാണ് ഹീറോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഡ്യുവല്‍ ചേമ്പര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റ്, കീലെസ് ഇഗ്‌നിഷന്‍, സ്മാര്‍ട്ട് ഫൈന്‍ഡ്, റിമോട്ട് സീറ്റ് ഓപ്പണിംഗുള്ള സ്മാര്‍ട്ട് കീ എന്നീ സവിശേഷതകളോടെയാണ് മോഡല്‍ വിപണിയിലെത്തുക.
ഹീറോയുടെ i3s സാങ്കേതിക വിദ്യയില്‍ 156 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുള്ള പ്രസ്തുത സ്‌കൂട്ടറിന്സാധാരണ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഡ്യുവല്‍ റിയര്‍ ഷോക്കുമാണ് സസ്‌പെന്‍ഷനായി ക്രമീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സിംഗിള്‍ ചാനല്‍ എബിഎസിന്റെ സഹായത്തോടെ എത്തും.1.20 ലക്ഷം രൂപ മുതല്‍ 1.30 ലക്ഷം രൂപവരെയാണ് പ്രസ്തുത സ്‌കൂട്ടറിന് എക്‌സ് ഷോറൂം വിലവരുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:eicma 2023 hero xoom 160 adventure scooter details
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."