HOME
DETAILS
MAL
ഗര്‍ഭഛിദ്രത്തില്‍ അമ്മയുടെ തീരുമാനം പരമപ്രധാനം: 33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കി കോടതി
backup
December 06 2022 | 09:12 AM
ന്യൂഡല്‍ഹി: അമ്മയുടെ തീരുമാനമാണ് ഗര്‍ഭഛിദ്രത്തില്‍ പരമപ്രധാനമെന്ന് ഡല്‍ഹി ഹൈക്കോടതി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹരജിയില്‍ വിധി പറയുമ്പോഴാണ് കോടതി പരാമര്‍ശം. 26 കാരിയായ യുവതിക്ക് 33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്കി.
വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് കോടതി അനുമതി നല്‍കിയത്.നവംബര്‍ 12ന് നടത്തിയ അള്‍ട്രാസൗണ്ട് സ്കാനില്‍ ഭ്രൂണത്തിന് സെറിബ്രല്‍ ഡിസോഡര്‍ (മസ്തിഷ്കവുമായി ബന്ധപ്പെട്ട ഗുരുതര രോഗം) ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയത്.
നവംബര്‍ 14ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയിലും സമാനമായ പ്രശ്നം സ്ഥിരീകരിച്ചെന്നും യുവതി കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."