പടക്ക തൊഴിലാളികള്‍ പ്രതിസന്ധിയില്‍
കൊല്ലം: കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലുകള്‍ക്കു ലഭ്യമാകുന്ന പരിമതിമായ സംരക്ഷണം പോലും നല്‍കാതെ പടക്ക മേഖലയെ കരുതിക്കൂട്ടി നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള നീക്കം സംസ്ഥാനത്തെ മൂന്നുലക്ഷം തൊഴിലാളി - ലൈസന്‍സി കുടുംബങ്ങളെ അന്യാധീനമാക്കുകയാണെന്നും ഇതു കണ്ടില്ലായെന്നു ബോധപൂര്‍വം നടിക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും കേരള ഫയര്‍ വര്‍ക്ക്‌സ് ലൈസന്‍സീസ് & എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റു അഡ്വ. ജി സുബോധന്‍, ജനറല്‍ സെക്രട്ടറി പുലിയൂര്‍ ജി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നിര്‍ഭാഗ്യകരമായ പുറ്റിങ്ങല്‍ സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഇതിനകം റിപ്പോര്‍ട്ടു സമര്‍പ്പിച്ചുവെങ്കിലും പുതിയ സര്‍ക്കാര്‍ വന്നിട്ടു നാലുമാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം മുരടിച്ചു നില്‍ക്കുന്നതു എന്തുകൊണ്ടെന്നു വ്യക്തമാക്കണം. കേന്ദ്ര അന്വേഷണ ഏജന്‍സി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ഡയറകറുടെ റിപ്പോര്‍ട്ടില്‍ തൊഴിലാളികളോ, ലൈസന്‍സികളോ കുറ്റക്കാരല്ലായെന്ന കണ്ടെത്തലാണുള്ളതെന്നു അറിയുന്നു. എന്നാല്‍ സംസ്ഥാനം ശ്രമിക്കുന്നതു ഇതിന്റെ കാരണക്കാര്‍ ലൈസന്‍സികളാണെന്ന നിലവിലെ ജനങ്ങളുടെ തെറ്റായ ധാരണ നിലനിര്‍ത്താനാണെന്നു ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു സംഘടന 31നു സെക്രട്ടറിയേറ്റു പടിക്കല്‍ കൂട്ട ധര്‍ണ നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സിയാദ്, വിനോദ്, സാബു പുരുഷോത്തമന്‍, പ്രസാദ്, സലാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."