ദുബൈയിൽ പുതിയ ഒരു സാലിക്ക് ഗേറ്റ് കൂടി വരുന്നു; ട്രാഫിക് കൂടുതൽ എളുപ്പമാകും
ദുബൈയിൽ പുതിയ ഒരു സാലിക്ക് ഗേറ്റ് കൂടി വരുന്നു; ട്രാഫിക് കൂടുതൽ എളുപ്പമാകും
ദുബൈ: ദുബൈ നഗരത്തിൽ വർധിച്ചുവരുന്ന വാഹനത്തിരക്ക് കണക്കിലെടുത്ത് പുതിയ സാലിക് ടോൾ ഗേറ്റ് വരാൻ സാധ്യത. പുതിയ സാലിക് ഗേറ്റുകളുടെ ആവശ്യമുണ്ടെന്ന് സാലിക് കമ്പനിയുടെ സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു. ട്രാഫിക് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ടോൾ ഗേറ്റുകൾ. അതിനാൽ തന്നെ നിലവിലെ അവസ്ഥയിൽ പുതിയ ഗേറ്റ് വൈകാതെ വന്നേക്കും. എന്നാൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) യാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ അനുമതിയെ ആശ്രയിച്ചാകും ആർ.ടി.എ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ട്രാഫിക് നിയന്ത്രിക്കുന്നതിനൊപ്പം സർക്കാരിന് വരുമാനം കൂടി ലഭിക്കുന്ന പദ്ധതിയായതിനാൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാലിക് കമ്പനിയുടെ സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദ്. ശൈഖ് സായിദ് റോഡ് ഉൾപ്പെടെ ദുബൈ നഗരത്തിലെ പ്രധാന ഇടനാഴികളിലായി എട്ട് ടോൾ ഗേറ്റുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം 293 ദശലക്ഷം ട്രിപ്പുകളാണ് ടോൾ ബൂത്തുകളിൽ രേഖപ്പെടുത്തിയത്. 2022 ജനുവരി മുതൽ ജൂൺ വരെ കാലയളവിനെ അപേക്ഷിച്ച് 9.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
2007ൽ ആർ.ടി.എയാണ് ടോൾ ഗേറ്റുകൾ ദുബൈയിൽ ആദ്യമായി കൊണ്ടുവന്നത്. ശൈഖ് സായിദ് റോഡ് ഉൾപ്പെടെ ദുബൈ നഗരത്തിൽ എട്ട് ടോൾ ഗേറ്റുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ടോൾ ഗേറ്റിലൂടെയുള്ള ഓരോ യാത്രയ്ക്കും നാല് ദിർഹമാണ് നിരക്ക്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം 293 ദശലക്ഷം വാഹനങ്ങളാണ് ടോൾ ബൂത്തുകളിലൂടെ കടന്നു പോയത്. 2022 ജനുവരി മുതൽ ജൂൺ വരെ കാലയളവിനെ അപേക്ഷിച്ച് 9.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
അതേസമയം, ദുബൈയിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ സാലിക്ക് പുതിയ നിക്ഷേപം സ്വീകരിക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. സാലിക്ക് ഓഹരിയിൽ 950 ദിർഹം നിക്ഷേപിച്ചാൽ സ്ഥിരം വരുമാനം ലഭിക്കുമെന്ന് കാണിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് കമ്പനി അറിയിച്ചു. സാലിക്കിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായി ഔദ്യോഗിക മാർഗങ്ങൾ ഉണ്ട്. ഇതുവഴി വേണം ഓഹരി വാങ്ങാൻ എന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ വർഷമാണ് സാലിക്ക് അതിന്റെ പ്രാഥമിക പബ്ലിക് ഓഫറിങ് (ഐപിഒ) ആരംഭിച്ചത്. ഏകദേശം 3.7 ബില്യൻ ദിർഹം (1 ബില്യൻ ഡോളർ) കമ്പനി സമാഹരിച്ചത്. മൊത്തം സബ്‌സ്‌ക്രിപ്‌ഷനുകൾ 184.2 ബില്യൻ ദിർഹത്തിൽ (50.2 ബില്യൻ ഡോളർ) എത്തി. സാലിക് സ്റ്റോക്കുകൾക്കും ഉയർന്ന ഡിമാൻഡുണ്ട്. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ഏറ്റവും സജീവമായി ട്രേഡ് ചെയ്യപ്പെടുന്ന സ്റ്റോക്കുകളിൽ ഒന്നാണിത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."