പോക്സോ കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിനേഷ് ലഹരിവിരുദ്ധ കൂട്ടായ്മയിലും സജീവം; മൊബൈലിൽ നിറയെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍
തിരുവനന്തപുരം: പോക്സോ കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിനേഷിന്റെ ഫോണിൽ നിറയെ ലഹരികൈമാറ്റം ചെയ്യുന്നതിന്റെ വീഡിയോകൾ. ഡി.വൈ.എഫ്.ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷ് ജയൻ (29) ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ജിനേഷ് ജയൻ എന്ന ഫേസ്ബുക്ക് ഐഡിയിൽ ഇയാൾ ലഹരിക്കെതിരായ പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്. 30 ഓളം പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ പൊലിസിന് ലഭിച്ചു.
പോക്സോ കേസിൽ ജിനേഷ് ഉൾപ്പടെ എട്ടു പേരെ കഴിഞ്ഞദിവസമാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ്ചെയ്തത്.
പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥകളുടെ ചുരുളഴിഞ്ഞത്. ഡിസംബർ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിൻകീഴ് പോലീസിന് പരാതി നൽകിയത്. വീട്ടിൽനിന്നു പോയ പെൺകുട്ടിയെ ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് അമ്മ പോലീസിനെ സമീപിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വർഷമായി പലരിൽ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."