കാനഡയില്‍ വമ്പന്‍ തൊഴില്‍ അവസരം; മണിക്കൂറില്‍ 2600 രൂപ വരെ സമ്പാദിക്കാം; ടി.ടി.സിക്ക് കീഴില്‍ നാല് തസ്തികകളിലേക്ക് നിയമനം
കാനഡയില്‍ വമ്പന്‍ തൊഴില്‍ അവസരം; മണിക്കൂറില്‍ 2600 രൂപ വരെ സമ്പാദിക്കാം; ടി.ടി.സിക്ക് കീഴില്‍ നാല് തസ്തികകളിലേക്ക് നിയമനം
ഉയര്‍ന്ന ശമ്പളവും, മികച്ച ജോലി സാധ്യതകളും ലക്ഷ്യം വെക്കുന്നവര്‍ക്ക് വമ്പിച്ച അവസരങ്ങള്‍ നല്‍കുന്ന രാജ്യമാണ് കാനഡ. അതുകൊണ്ട് തന്നെ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കാനഡയിലേക്ക് തൊഴിലാളികളുടെ കുത്തൊഴുക്കാണ്. എന്നാല്‍ അടുത്തിടെ നയതന്ത്ര ബന്ധങ്ങളിലടക്കം ഉണ്ടായ അസ്വാരാസ്യങ്ങള്‍ ഇന്ത്യക്കാരുടെ കാനഡ കുടിയേറ്റത്തില്‍ ചെറുതല്ലാത്ത ആശങ്ക ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി ഇപ്പോള്‍ കാനഡയിലേക്കുള്ള കുടിയേറ്റം പൂര്‍വ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
കാനഡയില്‍ ഉയര്‍ന്ന ശമ്പളത്തിലൊരു ജോലി ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഇടമാണ് ടൊറന്റോയിലെ പൊതുഗതാഗത സംവിധാനമായ ടൊറന്റോ ട്രാന്‍സിറ്റ് കമ്മീഷന്‍. പുതുതായി പുറത്തുവിട്ട വിജ്ഞാപനത്തില്‍ നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടൊറന്റോ ട്രാന്‍സിറ്റ് കമ്മീഷന്‍ (ടി.ടി.സി)
ബസുകളും, സബ് വേകളും, സ്ട്രീറ്റ് കാറുകളുകള്‍ വരെ നിയന്ത്രിക്കുന്ന സംവിധാനമാണ് ടൊറന്റോ ട്രാന്‍സിറ്റ് കമ്മീഷന്‍. 1921 മുതല്‍ പൊതുഗതാഗത രംഗത്തുള്ള ടി.ടി.സി വടക്കേ അമേരിക്കയിലെ മൂന്നാമത്തെ വലിയ ട്രാന്‍സിറ്റ് സംവിധാനമാണ്. ഓരോ പ്രവൃത്തി ദിവസവും 1.7 ദശലക്ഷം യാത്രകളാണ് ടി.ടി.സി മുഖാന്തിരം നടക്കുന്നത്. 2022ല്‍ കാനഡയിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളായി ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്തതും ടി.ടി.സിയെയായിരുന്നു.
തസ്തികകള്‍
ജനറല്‍ മെയിന്റനന്‍സ് കാര്‍പെന്റര്‍
ടി.ടി.സിക്ക് കീഴിലായി ജനറല്‍ മെയിന്റനന്‍സ് കാര്‍പെന്റര്‍മാരെ നിയമിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് ഫോമുകള്‍, ഷോറിങ്, ഹോര്‍ഡിങ്, ബില്‍ഡിങ് ഫ്രെയിംവര്‍ക്ക് എന്നീ ജോലികളും ഇവയുടെ നവീകരണവും പരിപാലനുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ആഴ്ച്ചയില്‍ 40 മണിക്കൂറാണ് ജോലി സമയം. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരും. ആഴ്ച്ചയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായിരിക്കും.
മണിക്കൂറില്‍ 42.35 കനേഡിയന്‍ ഡോളറാണ് ശമ്പളം. (2565.98 രൂപ). ജോലിക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാര്‍പെന്റര്‍ അല്ലെങ്കില്‍ ജനറല്‍ കാര്‍പെന്റര്‍ റെഡ് സീല്‍ എന്ന നിലയിലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റും 'ജി' ഡ്രൈവിംഗ് ലൈസന്‍സും വേണം. അപേക്ഷ സമര്‍പ്പിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കുക.
ജനറല്‍ റിപ്പയര്‍ പേഴ്‌സണ്‍
ടി.ടി.സിയെ വാഹനങ്ങളുടെ ബോഡി വര്‍ക്ക് ചെയ്യുന്നതിനും, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി ജനറല്‍ റിപ്പയര്‍ പേഴ്‌സണ്‍, പെയിന്റര്‍ തസ്തികയിലേക്കും അവസരമുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ വൈദഗ്ദ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഓട്ടോ ബോഡി റിപ്പയറിങ് സര്‍ട്ടിഫിക്കറ്റും 'ജി' ക്ലാസ് ഡ്രൈവിംഗ് ലൈസന്‍സും ആവശ്യമാണ്. മണിക്കൂറിന് 42.35 കനേഡിയന്‍ ഡോളര്‍ എന്ന നിരക്കിലാണ് ശമ്പളം ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കുക.
ഫോര്‍പേഴ്‌സണ്‍- റെയില്‍ വെഹിക്കിള്‍
അറ്റകുറ്റപ്പണികള്‍ ആസൂത്രണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ചുമതലയാണ് ഫോര്‍പേഴ്‌സണുള്ളത്. പരിശീലന സെഷനുകളുടെയും ഗുണനിലവാര ഓഡിറ്റുകളുടെയും ഉത്തരവാദിത്വം, തൊഴില്‍ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, ടൈംകീപ്പിംഗ്, റിപ്പോര്‍ട്ട്, റെക്കോര്‍ഡുകള്‍ സൂക്ഷിക്കല്‍ തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ജോലികളും ഫോര്‍പേഴ്‌സണ് കീഴില്‍വരും.
പോസ്റ്റ്-സെക്കന്‍ഡറി കോളേജ് ഡിപ്ലോമയോ യൂണിവേഴ്‌സിറ്റി ബിരുദമോ ജോലിക്ക് ആവശ്യമാണ്. 91,644.80 കനേഡിയന്‍ ഡോളറിനും 1,14,566.40 കനേഡിയന്‍ ഡോളറിനും ഇടയിലാണ് ശമ്പളം. രൂപയിലേക്ക് മാറ്റുമ്പോള്‍ 55.52 ലക്ഷം രൂപയ്ക്കും 69.41 ലക്ഷത്തിനും ഇടയിലാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കുക.
കാര്‍ഹൗസ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ്
അഡ്മിനിസ്‌ട്രേറ്റീവ് ജോലികളും മറ്റ് മേഖലകളിലും അസിസ്റ്റന്റുമാര്‍ക്ക് ജോലിയുണ്ട്. ജീവനക്കാര്‍ക്കുള്ള പേറോള്‍ പ്രോസസ്സ് ചെയ്യുക, ജനറല്‍ ഓഫീസ് ഡ്യൂട്ടികള്‍ എന്നിവ ചെയ്യേണ്ടതായി വരും. ഓഫീസ് ചുറ്റുപാടിലായതിനാല്‍ സ്പ്രെഡ്ഷീറ്റുകളും വേഡ് പ്രോസസ്സിംഗും പോലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലും വൈദഗ്ധ്യം വേണം.
പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളത് അധിക യോഗ്യതയായി കണക്കാക്കും. ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി ചെയ്യണം. 56,638.40 - 70,834.40 കനേഡിയന്‍ ഡോളറിന് ഇടയിലാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."