HOME
DETAILS

സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിനല്‍കി; കിട്ടിയ മൃതദേഹം ബന്ധുക്കള്‍ ദഹിപ്പിച്ചു

  
backup
November 09 2023 | 06:11 AM

dead-body-change-issue-at-kanjirappally

സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിനല്‍കി; കിട്ടിയ മൃതദേഹം ബന്ധുക്കള്‍ ദഹിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെത്തിയപ്പോള്‍ ആശുപത്രിയില്‍ നിന്നും ലഭിച്ചത് മറ്റൊരു മൃതദേഹം. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി(86) യുടെ മൃതദേഹമാണ് മാറിക്കൊടുത്തത്. മാറി കൊണ്ടുപോയ ശോശാമ്മയുടെ മൃതദേഹം സംസ്‌കരിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

രണ്ട് ദിവസം മുന്‍പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മേരി ക്വീന്‍സ് ആശുപത്രിയില്‍ വച്ച് ശോശാമ്മ മരിക്കുന്നത്. കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സി.എസ്.ഐ പള്ളിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്‌കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി രാവിലെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനായി എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്.

ശോശാമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അതേ സമയത്ത് തന്നെ സമാനമപ്രായമുള്ള ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മ എന്ന സ്ത്രീയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. അന്വേഷണത്തില്‍ ഇവരുടെ മൃതദേഹം എന്ന നിലയില്‍ ശോശാമ്മയുടെ മൃതദേഹം കൈമാറിപോവുകയായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു.

മൃതദേഹം മാറി നല്‍കിയുള്ള ഗുരുതരമായ വീഴ്ച എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മകന്‍ തിരിച്ചറിഞ്ഞ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിക്ക് മുന്നില്‍ ശോശാമ്മയുടെ ബന്ധുക്കളുടെ പ്രതിഷേധിച്ചു. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

Kerala
  •  2 months ago
No Image

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

പൊലിസിൽ 1200 താൽക്കാലിക തസ്തികകൾ

Kerala
  •  2 months ago
No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago