കാഷ്യു കോര്പറേഷന് മുന്‍ എം.ഡിയുടെ വീടുകളിലും ഓഫിസിലും റെയ്ഡ്
കൊല്ലം: കശുവണ്ടി വികസനകോര്പറേഷന് മുന്‍ എം.ഡി കെ.എ രതീഷിന്റെ വീടുകളിലും ഓഫിസിലും വിജിലന്‍സ് റെയ്ഡ് നടത്തി. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച പരിശോധന വൈകിട്ട് വരെ നീണ്ടു. കരുനാഗപ്പള്ളി, കൊല്ലം മുളങ്കാടകത്തെ വസതികളിലും ഓഫിസിലുമാണ് വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ സംഘം പരിശോധന നടത്തിയത്.
റെയ്ഡില്‍ കോര്‍പ്പറേഷനില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി സൂചനയുണ്ട്. എന്നാല്‍ റെയ്ഡ് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്താന്‍ വിജിലന്‍സ് സംഘം തയാറായില്ല. കോര്പറേഷന് മുന്‍ ചെയര്മാന് ആര് ചന്ദ്രശേഖരന്, മുന്‍ എം.ഡി രതീഷ് എന്നിവര്‍ക്കെതിരേ കഴിഞ്ഞമാസം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് ഫയല്‍ ചെയ്തിരുന്നു. രതീഷായിരുന്നു രണ്ടാം പ്രതി. കഴിഞ്ഞ ഓണത്തിനു 30 കോടിരൂപയുടെ കശുവണ്ടി ഇറക്കുമതി നടത്തിയതില്‍ അഴിമതി നടന്നെന്നായിരുന്നു ആരോപണം. വിജിലന്‍സ് കൊല്ലം യൂനിറ്റ് ഡി.വൈ.എസ്.പി ബി. രാധാകൃഷ്ണപിള്ള ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് നല്ികയിരുന്നു. തോട്ടണ്ടി ഇറക്കുമതി നടത്തിതില്‍ 2.83 കോടിരൂപയുടെ ക്രമക്കേടു നടന്നെന്നായിരുന്നു രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."