'ഓര്‍മകളില്‍ ഒരു മുഖം പോലുമില്ലാതെ എങ്ങനെയാണ് പ്രിയനേ നമ്മുടെ മോള്‍ നിന്നെ ഹൃദയത്തോട് ചേര്‍ത്തു വെക്കുക' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്റെ ഭാര്യയുടെ കുറിപ്പ്
ഗസ്സ: ഹൃദയം തകര്‍ക്കുന്ന നിരവധി നിമിഷങ്ങള്‍ ഇതിനകം ലോകത്തെ തേടിയെത്തിക്കഴിഞ്ഞു ഗസ്സയില്‍ നിന്ന്. കൂട്ടുകാരനെ തേടിയുള്ള ഏഴുവയസ്സുകാരന്റെ കുറിപ്പ്. ഹയയുടെ വസ്വിയത്ത്..അനവധി വീഡിയോകള്‍അതിലേക്ക് ചേര്‍ത്തു വെക്കാന്‍ ഇതാ ഒരു കുറിപ്പ് കൂടി. ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ റുഷ്ദി സറാജിന്റെ ഭാര്യയു
ടെ കുറിപ്പാണിത്. തങ്ങളുടെ കുഞ്ഞിന് ഒരു വയസ്സു തികയുന്ന ദിവസമാണ് അവരിതെഴിതിയിരിക്കുന്നത്.
കുറിപ്പിന്റെ ഏകദേശ വിവര്‍ത്തനം വായിക്കാം
പ്രിയപ്പെട്ടവനേ റുഷ്ദീ…
കൃത്യം ഇന്നേക്കൊരു വര്‍ഷം മുമ്പായിരുന്നു അത്, എന്റെ കൈകള്‍ നീ മുറുകെ പിടിച്ചിരുന്നു. എന്റെ പ്രസവസമയത്ത് എന്നെ ആശ്വസിപ്പിക്കാനായിരുന്നു അത്. നീ എന്റെ അരികിലുണ്ട് എന്നത് എനിക്ക് പകര്‍ന്നു തന്ന ആശ്വാസം തെല്ലൊന്നുമല്ല. ദാനിയ എന്നാണ് നമ്മുടെ മോള്‍ക്ക് നാം പേരിട്ടത്. 'Closer' 'അടുത്തുള്ളത്' എന്നര്‍ത്ഥം. പേര് പോലെ തന്നെ അവള്‍ എക്കാലവും നമ്മുടെ ഹൃദയത്തോടെപ്പോഴും ചേര്‍ന്നിരിക്കുമല്ലോ.!
ഇന്ന് അവളുടെ ആദ്യ ജന്മദിനമാണ്. അവളെപ്പോഴും ഓര്‍ത്തിരിക്കുമാറ് മനോഹരമായൊരു ആഘോഷം നമ്മള്‍ പ്ലാന്‍ ചെയ്തിരുന്നു.
പ്രിയപ്പെട്ടവനേ,
നീ ദാരുണമായി കൊലചെയ്യപ്പെട്ടിട്ട് ഇന്നേക്ക് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. ആ നിമിഷം നമ്മളൊരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. ഞാനിപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് അവളുടെ ജന്മദിനത്തിന്റന്ന് ആ മെഴുതിരി വെളിച്ചമണക്കാന്‍ ഞങ്ങളോടൊപ്പം നീയും ഉണ്ടാവുമെന്ന്.
ഓര്‍മകളില്‍ ഒരു മുഖം പോലുമില്ലാതെ എങ്ങനെയാണ് പ്രിയനേ നമ്മുടെ മോള്‍ നിന്നെ ഹൃദയത്തോട് (ദാനിയ എന്ന പേര് പോലെ) ചേര്‍ത്തു വെക്കുക എന്നോര്‍ത്ത് ഞാനിപ്പോള്‍ ആകെ തകര്‍ന്നിരിക്കുകയാണ്. നന്നെ കുഞ്ഞായിരിക്കെ നമ്മുടെ മോള്‍ അനാഥയായി. നന്നെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ വിധവയായി. ഒരു മാധ്യമപ്രവര്‍ത്തകനായതിന്റെ പേരില്‍ കൊലചെയ്യപ്പെടുമ്പോള്‍ നീയും എത്ര ചെറുപ്പമായിരുന്നു.. !!
ഒരിക്കലും പൊറുക്കില്ല.
പ്രിയത്തോടെ….!
Just over two weeks ago, an Israeli airstrike killed Gaza journalist @RoshdiSarraj. Yesterday was Roshdi’s daughter’s first birthday. His wife penned this letter to him: pic.twitter.com/iNjBLjjH4V
— Hiba Zayadin (@ZayadinH) November 7, 2023
ഗസ്സയിലെ ഐന്‍ മീഡിയ ഡയരക്ടര്‍ ആയിരുന്നു സറാജ്. 2021 മുതല്‍ ഗസ്സയില്‍ നിന്നുള്ള വാര്‍ത്തകള്‍ ലോകത്തെ ആറിയിക്കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍.
Colleagues remember slain Palestinian journalist Rushdi al-Sarajhttps://t.co/Oob8ABam0S pic.twitter.com/Kh4pmvuYU7
— Middle East Eye (@MiddleEastEye) October 23, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."