എസ്.വൈ.എസ് സ്മൃതിയാത്ര പ്രൗഢമായി മലബാര്‍ സമരം സ്വാതന്ത്ര്യസമരം തന്നെ: വി.ഡി സതീശന്‍
മലപ്പുറം: മലബാര്‍സമരം സ്വാതന്ത്ര്യസമരം തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മലബാര്‍ സമരത്തിന്റെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ചരിത്രധ്വംസനത്തിനെതിരേ 'ചെറുത്തുനില്‍പ്പിന്റെ ചരിത്ര നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നായകനായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തിയ സ്മൃതിയാത്ര തിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുന്നതിന് നിസഹകരണ പ്രസ്ഥാനത്തെയും ഖിലാഫത്തിനെയും ഒരുമിച്ചുനിര്‍ത്തി സമരം നടത്തിയത് മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയുമായിരുന്നു. മലബാര്‍ സമരം തികച്ചും സ്വാതന്ത്ര്യസമരമായിരുന്നു. ചരിത്രത്തെ ധ്വംസിക്കുന്ന സംഘ്പരിവാര്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയെയും സാമ്രാജ്യത്വത്തെയുമാണ് പിന്തുണയ്ക്കുന്നത്. സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വര്‍ഗീയലഹളയ്ക്കാണ് നേതൃത്വം നല്‍കിയതെന്ന് പറയുന്നവര്‍ വസ്തുതകളെ മറച്ചുവയ്ക്കുകയാണ്.
എം.പി നാരായണമേനോനും ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്തവരാണെന്നത് സമരം വര്‍ഗീയമല്ലെന്നതിന് തെളിവാണ്. സമരം വര്‍ഗീയമായി ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ചപ്പോള്‍ അതിനെതിരേ ദി ഹിന്ദു പത്രത്തിന് വാരിയംകുന്നത്ത് തുറന്നെഴുതിയത് ഈ പ്രചാരണത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സമരചരിത്രത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മവും ഖിലാഫത്തിന്റെ 100 നായകര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. യാത്രയുടെ ഡയരക്ടര്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഉപനായകരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സംസ്ഥാന സെക്രട്ടറിമാരായ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മലയമ്മ അബൂബക്കര്‍ ബാഖവി, അസി. കോര്‍ഡിനേറ്റര്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി, റഹീം ചുഴലി, റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്ല കുണ്ടറ സംസാരിച്ചു. കോര്‍ഡിനേറ്റര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ഹാറൂണ്‍ റഷീദ് നന്ദിയും പറഞ്ഞു.
താനൂരില്‍ നടന്ന ചരിത്ര സമീക്ഷ സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. ഡോ. പി. ശിവദാസന്‍, സി.കെ സെയ്താലിക്കുട്ടി ഫൈസി, അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഹസനി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സംസാരിച്ചു. നൂഹ് കരിങ്കപ്പാറ സ്വാഗതവും അബ്ബാസ് ഫൈസി പെരേഞ്ചരി നന്ദിയും പറഞ്ഞു.
മമ്പുറം, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങളില്‍ യു. ഷാഫി ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍ നേതൃത്വം നല്‍കി. വൈകിട്ട് നാലിന് തുവ്വൂര്‍ ഐലാശ്ശേരിയില്‍ യാത്ര സമാപിച്ചു. സമാപന സംഗമം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു.
പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. സയ്യിദ് ഒ.എം.എസ് തങ്ങള്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, കാടാമ്പുഴ മൂസ ഹാജി, എസ്. അഹമ്മദ് ഉഖൈല്‍, കെ.എം കുട്ടി എടക്കുളം, പി.വി മുഹമ്മദ് മൗലവി, പി. സെയ്താലി മുസ്‌ലിയാര്‍ മാമ്പുഴ സംസാരിച്ചു. അസി. ഡയരക്ടര്‍ സലീം എടക്കര സ്വാഗതവും മുനീര്‍ ഫൈസി മാമ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."