ചരിത്ര കലാലയത്തിന്റ ചലനങ്ങള്‍ക്ക് സാക്ഷിയായി ശ്രീനിവാസന്‍ സാര്‍
കൊല്ലം: എസ്.എന്‍ കോളജ് വളപ്പില്‍ ആര്‍. ശങ്കറിന്റെ പ്രതിമയെപ്പോലെ തലയുയര്‍ത്തി ശ്രീനിവാസന്‍ സാറിന്റെ പ്രതിമയും. ഉപരാഷ്ട്രപതി നാളെ പ്രതിമ അനാവരണം ചെയ്യുന്നതേടെ ചരിത്രത്തിനു സാക്ഷിയാകുകയാണ് ശ്രീനാരായണാ കോളജ്. 1948ല്‍ എസ്.എന്‍ കോളജ് ആരംഭിച്ചപ്പോള്‍ തന്നെ ഡോ.എം.ശ്രീനിവാസനെ പൊളിറ്റിക്‌സ് ഹിസ്റ്ററി വകുപ്പ് അധ്യാപകനായി ആര്‍.ശങ്കര്‍ നിയമിച്ചിരുന്നു. അന്നു മുതല്‍ തന്നെ ഈ കലാലയത്തിന്റെ ബൗദ്ധികവും രാഷ്ട്രീയവുമായി എല്ലാ ചലനങ്ങളുടെയും ചാലകശക്തിയായി അദ്ദേഹം ഉണ്ടായിരുന്നു. ഇനി അദ്ദേഹത്തിന്റെ വെങ്കല പ്രതിമ ഈ കലാലയത്തിന് പ്രകാശം ചൊരിയും. 1960 മുതല്‍ 79 വരെ എസ്.എന്‍ കോളജ് പ്രിന്‍സിപ്പലായിരുന്നു. 11 വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളും 5 റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റുകളും അനുവദിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. കേരള, കോഴിക്കോട്, കോട്ടയം സര്‍വകലാശാല സിന്‍ഡിക്കേറ്റുകളില്‍ അംഗമായിരുന്നുലൈബ്രറിയോട് ചേര്‍ന്ന് കോളജ് കെട്ടിടത്തിന് അഭിമുഖമായാണ് ആറടി ഉയരമുള്ള പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പീഠം ഉള്‍പ്പടെ ആകെ 10 അടി ഉയരമുണ്ട്. 12 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. തിരുവനന്തപുരം സ്വദേശി കെ.എസ്.സിദ്ദനാണ് ശില്‍പി. ഒന്നരവര്‍ഷം കൊണ്ടാണ് പ്രതിമ നിര്‍മിച്ചത്. 1992ല്‍ രൂപീകരിച്ച ഡോ.എം.ശ്രീനിവാസന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ശില്‍പം സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."