കിടിലന്‍ ലുക്ക്, 127 കി.മീ റേഞ്ച്; ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഈ ഇറ്റാലിയന്‍ സ്‌കൂട്ടര്‍ എത്തുന്നു
പ്രമുഖ ഇറ്റാലിയന്‍ ടൂവീലര്‍ നിര്‍മാതാക്കളായ ലാംബ്രട്ട ഇന്ത്യയിലേക്ക് വീണ്ടുമെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബേര്‍ഡ് മൊബിലിറ്റിയുമായി സഹകരിച്ചാണ് ലാംബ്രട്ട എത്തുന്നത്. ഇറ്റലിയിലെ മിലാനില്‍ സംഘടിപ്പിക്കുന്ന eicma 2023 ഇവന്റില്‍ വെച്ചാണ് തങ്ങളുടെ ആദ്യ പ്രൊഡക്ഷന്‍ ഇ.വി കമ്പനി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. സ്റ്റീല്‍ ഫ്രെയ്മില്‍ നിര്‍മ്മിച്ച സ്‌കൂട്ടറിന് മികച്ച ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്.
12 ഇഞ്ച് വീലുകളുമായി പുറത്തിറങ്ങുന്ന ഈ സ്‌കൂട്ടറിന് എലെട്ര ഇലക്ട്രിക് സകൂട്ടറില്‍ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 11 kW (14.7 bhp) പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് ശക്തി പകരുന്നത്.മണിക്കൂറില്‍ 110 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 4.6 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്.വാഹനത്തിന് ഇക്കോ മോഡിലായിരിക്കുമ്പോള്‍ ഒറ്റച്ചാര്‍ജില്‍ 127 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ മോഡിനെ കൂടാതെ റൈഡ്, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് മോഡലുകളാണ് പ്രസ്തുത സ്‌കൂട്ടറിലുള്ളത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിവിധ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനൊപ്പം 2024ല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവരാനും ലാംബ്രട്ടയുടെ ഉടമകളായ ഇന്നസെന്റി എസ്എ ലക്ഷ്യമിടുന്നു.ലാംബ്രട്ട പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലുംതെക്കുകിഴക്കന്‍ ഏഷ്യയിലുമുള്ള നിര്‍മാണ പ്ലാന്റുകള്‍ക്ക് പുറമെ ഇന്ത്യയിലും ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ അവര്‍ പദ്ധതിയിടുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
Content Highlights:lambretta elettra electric scooter NEW
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."