HOME
DETAILS
MAL
പ്രീമെട്രിക് സ്‌കോളർഷിപ് നിർത്തലാക്കിയത് പുനഃപരിശോധിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ ലോക്‌സഭയിൽ
backup
December 07 2022 | 16:12 PM
ന്യൂഡൽഹി: പ്രീമെട്രിക് സ്‌കോളർഷിപ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി ക്രൂരമാണെന്നും പുനഃപരിശോധിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീർ ലോക്‌സഭയിൽ ആവശ്യപ്പെട്ടു. പരമ ദരിദ്രരായ വിദ്യാർഥികളാണ് സ്‌കോളർഷിപിന്റെ ഗുണഭോക്താക്കൾ. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ഈ സ്‌കോളർഷിപ് ഇനി മുതൽ കൊടുക്കില്ലെന്ന തീരുമാനം ഞെട്ടിക്കുന്നതാണ്. സ്‌കോളർഷിപിന് വേണ്ടിയുള്ള അപേക്ഷ ഇക്കൊല്ലവും എല്ലാ വിദ്യാർഥികളും സമർപ്പിക്കുകയും സൂക്ഷ്മ പരിശോധനയടക്കം പൂർത്തിയാക്കുകയും ചെയ്തതാണെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
continue pre matric scholarship says et muhammed basheer in lok sabha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."