HOME
DETAILS
MAL
മംഗളൂരുവിലും നിപ?; ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
September 14 2021 | 03:09 AM
മംഗളൂരു: മംഗളൂരുവില്‍ നിപ രോഗ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഇയാള്‍ ഗോവയിലേക്ക് യാത്ര ചെയ്തതായി പറയപ്പെടുന്നു. ഇതിനിടെയാണ് രോഗബാധയുണ്ടായതെന്നാണ് സംശയം.
ഇയാളുടെ സ്രവ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. സമ്പര്‍ക്കപ്പട്ടികയും തയാറാക്കുന്നുണ്ട്.
സംഭവത്തെ തുടര്‍ന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. കേരളത്തില്‍ നിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.
അതേസമയം, കേരളത്തില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റിവായി. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റിവാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."