അനില്‍ കുമാര്‍ ഇന്ന് മാധ്യമങ്ങളെ കാണും; കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.പി.അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടേക്കും. 11 മണിക്ക് അനില്‍ കുമാര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാനല്‍ ചര്‍ച്ചക്കിടെ ഡി.സി.സി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമര്‍ശനം നടത്തിയതിനായിരുന്നു സസ്പെന്ഷന്. കോഴിക്കോട് എം.പി, എം.കെ രാഘവനെതിരെയും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെയും രൂക്ഷ വിമര്‍ശനമാണ് അനില്‍കുമാര്‍ നടത്തിയത്. രാഘവനാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്നായിരുന്നു അനില്‍കുമാറിന്റെ ആക്ഷേപം. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ.പി അനില്‍കുമാര്‍ ആവര്‍ത്തിച്ചിരുന്നു.
അച്ചടക്ക നടപടിയെയും അനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. എന്തിന്റെ പേരിലാണ് ഇപ്പോള്‍ വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടിയെന്നായിരുന്നു ചോദ്യം. ഇപ്പോഴും എഐസിസി അംഗമാണെന്നും എഐസിസിയുടെ അംഗീകാരമില്ലാതെ നടപടി വരുന്നത് എങ്ങനെയാണ് എഐസിസിക്ക് പരാതി നല്‍കുമെന്നും അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും തനിക്കെതിരായ സസ്പെന്ഷന് നടപടി പിന്‍വലിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപടി പിന്‍വലിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടിയുണ്ടായിരുന്നില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്ന് പതിനൊന്ന് മണിക്ക് മാധ്യമങ്ങളെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."