HOME
DETAILS

സയണിസത്തിൻ്റെ അധിനിവേശവും ലക്ഷ്യവും

  
backup
November 09 2023 | 18:11 PM

zionisms-invasion-and-purpose

കാസിം ഇരിക്കൂർ

ഫലസ്തീൻ ഭീകരവാദികളുടെ ഉന്മൂലനത്തിന് ആണവ ബോംബിന്റെ സാധ്യതയും ആരായാം’ - ഇസ്റാഇൗലി പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവിന്റെ പരാമർശം കേട്ട് ലോകം നടുങ്ങിയപ്പോൾ, ഗസ്സ മുനമ്പിൽ കഴിഞ്ഞ ഒരു മാസമായി കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്നവരെ ബോംബിട്ട് കൂട്ടക്കൊല ചെയ്യുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തന്റെ ‘മനുഷ്യത്വമുഖം’ ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ അവസരമുണ്ടായി. വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്തു നെതന്യാഹു. കേൾക്കുമ്പോൾ ഇമ്പമുള്ള ഒരു വാർത്താശകലം!

തീവ്രവലതുപക്ഷ കക്ഷിയായ ഒത്‌സ്മ യെഹൂദി പാർട്ടിയുടെ നേതാവായ എലിയാഹു പറഞ്ഞത് മുഴുവൻ ആദ്യം കേൾക്കുക: ‘ഗസ്സയിലെ ഫലസ്തീൻ നാസികൾക്ക് നമ്മൾ ജീവകാരുണ്യസഹായങ്ങൾ ഒന്നും നൽകരുത്. ഗസ്സ തിരിച്ചുപിടിച്ചു കുടിയേറ്റക്കാരെ കൊണ്ട് അത് നിറയ്ക്കണം. ഈ പിശാചുക്കൾ തന്നെയാണ് അവരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടത്. ഭൂമുഖത്തെവിടെയും ഇനി ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക പറക്കാൻ അനുവദിച്ചുകൂടാ’.


പിടിച്ചതിനെക്കാൾ വലുതാണ് മാളത്തിലുള്ളതെന്ന് തോന്നാമെങ്കിലും കഴിഞ്ഞ ഒരു മാസമായി ഗസ്സയിൽ തുടരുന്ന മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരതകളും കൈരാതങ്ങളും പുറത്തെടുക്കുന്ന നെതന്യാഹുവും എലിയാഹുവും തമ്മിൽ ചിന്താപരമായി വല്ല അന്തരവുമുണ്ടോ? ലോകം മുഴുവൻ കേണപേക്ഷിച്ചിട്ടും പ്രാണനുമായി കൈകാലിട്ടടിക്കുന്ന കുഞ്ഞുങ്ങളെ കിടത്തിയ ആശുപത്രിക്കും ലക്ഷങ്ങൾക്ക് തണൽ വിരിയ്ക്കുന്ന അഭയാർഥി ക്യാംപുകൾക്കും മേൽ ‘സ്മാർട്ട്’ ബോംബുകൾ വർഷിക്കുന്ന നെതന്യാഹുവിന്റെ മാനസിക നിലവാരം എത്ര അധമമാണ്?


ഇസ്റാഇൗലിന്റെ കൈരാതങ്ങൾക്കെതിരേ ലോകമെമ്പാടും പ്രതിഷേധം അലയടിക്കുകയും ലോകരാഷ്ട്രങ്ങളിൽ മനസ്സാക്ഷി കൈമോശം വരാത്തവർ വെടിനിർത്തിലിന് കേണപേക്ഷിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് നെതന്യാഹു അത് കേൾക്കാത്ത മട്ടിൽ ഗസ്സയിലെ മനുഷ്യരെയും കെട്ടിടങ്ങളെയും തീനാളങ്ങളാൽ കരിച്ചുകളയുന്നു? ഒരുത്തരമേയുള്ളൂ. അങ്ങനെ ചെയ്യേണ്ടത് തന്റെ മതപരവും നൈതികവുമായ കടമാണെന്ന് ഇസ്റാഇൗലി പ്രധാനമന്ത്രി ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഏത് മാർഗം അവലംബിച്ചാണെങ്കിലും ഗസ്സയിലെയും ജോർദാൻ നദിയുടെ പടിഞ്ഞാറെ കരയിലെയും ഫലസ്തീനികളെ ഉന്മൂലനം ചെയ്ത് ആ ഭൂമി പിടിച്ചെടുക്കുകയും ഇസ്റാഇൗലികൾക്ക് കുടിയേറാൻ പാകത്തിൽ ഇടിച്ചുനിരത്തണമെന്നുമുള്ളത് രാഷ്ട്രീയ സയണിസത്തിന്റെ മിനിമം അജൻഡയാണ്.

കവിയും പത്രപ്രവർത്തകനുമായ തിയോഡർ ഹെർസൽ 1894ൽ സയണിസം എന്ന ആശയഗതിക്ക് ബീജാവാപം നൽകുമ്പോൾ ‘നമ്മുടെ ദേശീയ ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകുന്ന പരമാധികാരമുള്ള ഒരു തുണ്ട് ഭൂമി ഭൂഗോളത്തിന്റെ ഏതെങ്കിലും ഭാഗത്ത്’ എന്നാണ് സ്വപ്‌നം കണ്ടത്. ഒന്നാം ലോകയുദ്ധം അവസാനിച്ചപ്പോഴേക്കും ഹെർസൽ സ്വപ്‌നം കണ്ട രാജ്യം ഫലസ്തീനാണെന്ന് തീരുമാനിച്ചുറപ്പിച്ചത് അതുവരെ യഹൂദരെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്ത ബ്രിട്ടനും ഫ്രാൻസും ജർമനിയും അമേരിക്കയുമെല്ലാം ഒത്തുചേർന്നാണ്.

1918ലെ ബാൾഫർ പ്രഖ്യാപനം സാമ്രാജ്യത്വ ജാരസന്തതിയുടെ പിറവി കുറിച്ച പ്രമാണമായിരുന്നു. അതിന്റെ പിന്നിലെ ചാലകശക്തികൾ സയണിസ്റ്റ്-ഇവാഞ്ചലിക്കൽ കൂട്ടുകെട്ടാണ്. ഈ കൂട്ടുകെട്ട് പിന്നീടങ്ങോട്ട് കരുപിടിപ്പിച്ചെടുത്ത സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആഴത്തിൽ മനസിലാക്കാൻ ശ്രമിക്കുന്നവർ ഞെട്ടിപ്പോകും. ലക്ഷ്യപ്രാപ്തിക്കായി ഏത് കൂട്ടക്കൊലയും ‘തൗറ’യും മറ്റു അടിസ്ഥാന പ്രമാണങ്ങളും അനുശാസിക്കുന്നുണ്ട് എന്നാണ് ഇവർ തെറ്റിദ്ധരിപ്പിക്കുന്നത്.


സയണിസത്തിന്റെ ഹിംസാ ധാരകൾ
കാലഹരണപ്പെട്ട വേദങ്ങളെയും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട മിത്തുകളെയും ആസ്പദമാക്കി വികസിപ്പിച്ചെടുത്ത സയണിസ്റ്റ് ആശയങ്ങളെ തങ്ങളുടെ ആവശ്യാർഥം വ്യാഖ്യാനിച്ചാണ് ഫലസ്തീനികളോട് ഇക്കണ്ട ക്രൂരതകൾ മുഴുവൻ ഇസ്റാഇൗൽ പുറത്തെടുക്കുന്നത്. തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭുമിയിൽ കയറിക്കൂടിയ ഫലസ്തീനികളോട് എത്ര ക്രൂരമായി പെരുമാറിയാലും അതിന് മതപരമായ അനുമതിയുണ്ട് എന്ന വിശ്വാസം സയണിസ്റ്റുകളെ എന്തു ക്രൂരതയ്ക്കും പ്രേരിപ്പിക്കുന്നു.

യഹൂദ പുരോഹിതൻ ഗുഷ് എമുനിമും അനുയായികളും ഇന്നത്തെ ഫലസ്തീനികളെ പൗരാണിക കാലത്തെ കനാനൈറ്റുകളോടും അമലിക്കുകളോടുമാണ്(അറബികൾ) ഉപമിക്കുന്നത്. ഇസ്റാഇൗലുകൾ ഈ വിഭാഗങ്ങളെ കനാൻ പ്രദേശത്ത് നിന്ന് (ഇന്നത്തെ ഫലസ്തീൻ, ഇസ്റാഇൗൽ ഉൾക്കൊള്ളുന്ന പ്രദേശം) ഓടിക്കുകയോ നിഷ്‌കാസിതമാക്കുകയോ ചെയ്തതുപോലെ ഫലസ്തീനികളെയും വാഗ്ദത്ത ഭൂമിയിൽനിന്ന് നിഷ്‌കാസനം ചെയ്യണമെന്നാണ് ഈ വിഭാഗത്തിന്റെ വാദം. കനാനൈറ്റുകളുടെ മുന്നിൽ മൂന്ന് പോംവഴികളാണുണ്ടായിരുന്നതെന്ന് കൂടി സയണിസ്റ്റുകൾ വിവരിക്കുന്നുണ്ട്. ഒന്നുകിൽ ഓടിരക്ഷപ്പെടുക, അല്ലെങ്കിൽ ഇസ്റാഇൗലിന്റെ അധീശത്വം അംഗീകരിക്കുക, അതുമല്ലെങ്കിൽ യുദ്ധം ചെയ്തു സ്വയം നാമാവശേഷമാവുക. ഫലസ്തീനികളുടെ വംശീയ ഉന്മൂലനമാണ് ഇവർ ലക്ഷ്യമിടുന്നതെന്ന് ചുരുക്കം. അന്താരാഷ്ട്രതലത്തിൽ എത്രയോ തവണ ചർച്ച ചെയ്യപ്പെട്ട ദ്വിരാഷ്ട്രഫോർമുല അംഗീകരിക്കാമെന്ന് ഇതുവരെ തുറന്നുപറയാതിരിക്കാൻ മുഖ്യ കാരണം ഇതാണ്.
ഫലസ്തീനികളോടൊപ്പം സമാധാനപരമായി ജീവിക്കണമെന്ന മോഹം കെടുത്തിക്കളയുന്നുണ്ട് സയണിസത്തിന്റെ ആക്രമണോത്സുക അധ്യാപനങ്ങൾ. ദക്ഷിണ ഫലസ്തീനിലും സീനായിലും നാടോടികളായി ജീവിച്ചുപോന്ന അമലെക്കുകളെ കുറിച്ച് ഓൾഡ് ടെസ്റ്റ്മെൻ്റിൽ പറയുന്നത് ബി.സി എട്ടാം നൂറ്റാണ്ടോടെ ഈ ജനത തുടച്ചുനീക്കപ്പെട്ടു എന്നാണ്. എന്നാൽ അമലെക്കുകളുടെ തലമുറക്കാരാണ് ഇന്നത്തെ ഫലസ്തീനികളെന്നും അവർക്കെതിരേ യുദ്ധം ചെയ്യേണ്ടത് മതപരമായ ബാധ്യതയാണെന്നും അന്ത്യനാളിൽ മിശിഹ വന്ന് പ്രദേശം ഒന്നാകെ മോചിപ്പിക്കുമെന്നും ഇവർ വിശ്വസിച്ചുപോരുന്നു. മിശിഹയെക്കുറിച്ചുള്ള ഇതര മതങ്ങളിലെ വിശ്വാസത്തെക്കാൾ തീവ്രമാണ് യഹൂദരുടേതെന്നും മുസ്‌ലിംകളുമായുള്ള പോരാട്ടം മിശിഹ വരുന്നതുവരെ തുടരേണ്ടതുണ്ടെന്നും സയണിസ്റ്റ് മതം പഠിപ്പിക്കുന്നുണ്ട്.
സെമിറ്റിക് വിരുദ്ധത(ആൻ്റി സെമിറ്റിസിസം) ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കപ്പെടാൻ വഴിയൊരുക്കിയ ജൂത വംശഹത്യയുടെ ഇരകളുടെ പിൻമുറക്കാർ മറ്റൊരു ജനവിഭാഗത്തെ ജന്മശത്രുക്കളായി കണ്ട് ജെനോസൈഡിനായി വാദിക്കുകയും 21ാം നൂറ്റാണ്ടിൽ അത് നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നാഗരിക സമൂഹത്തിന്റെ സഞ്ചാരം എത്ര ലജ്ജാവഹമാണെന്ന് തിരിച്ചറിയുക! ആധുനിക ജനാധിപത്യ സമൂഹം ഉയർത്തിപ്പിടുന്ന മനുഷ്യാവകാശ സങ്കൽപങ്ങളിലോ പൗരസമത്വത്തിലോ സയണിസ്റ്റുകൾ വിശ്വസിക്കുന്നില്ല. ഒരുവേള പടിഞ്ഞാറൻ ലോകം തങ്ങളോട് കാണിച്ച ക്രൂരതകളും നിഷ്ഠുരതകളും മരവിപ്പിച്ച ഇവരുടെ മനസ്സാക്ഷി പൗരസമത്വത്തെക്കുറിച്ച് വികൃതവും ആപത്കരവുമായ ആശയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. എല്ലാവർക്കും തുല്യാവകാശം എന്ന ജനാധിപത്യ പൗരസങ്കൽപത്തിന് ‘വിശുദ്ധഭൂമിയിൽ’ സ്ഥാനമില്ലെന്ന് സയണിസത്തിന്റെ വ്യാഖ്യാതാക്കൾ ഇസ്റാഇൗലിനെ പഠിപ്പിക്കുന്നു. അറബികൾക്ക് പുണ്യഭൂമിയിൽ സ്ഥാനമില്ലെന്നും അവരെ പൂർണമായും പുറത്താക്കണമെന്നും പ്രചരിപ്പിക്കുകയാണ്.
സമാധാന ഫോർമുല
കണ്ണിൽപൊടിയിടാൻ
യഹൂദർ ഇസ്റാഇൗലിലും ഫലസ്തീനികൾ അതിർത്തി പങ്കിട്ട് തൊട്ടടുത്തും സഹവസിക്കുന്ന പാരസ്പര്യത്തിന്റെ ഫോർമുല സയണിസ്റ്റുകൾക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അമേരിക്കക്കും യൂറോപ്യൻ ശക്തികൾക്കും നന്നായി അറിയാം. എന്നിട്ടും അവർ ചില സമാധാന ഫോർമുലകൾ മുന്നിൽവയ്ക്കുന്നത് ലോകത്തിന്റെ കണ്ണിൽ പൊടിയിടാനാണ്. ഫലസ്തീനികളുടെ ഉന്മൂലനമാണ് ഇസ്റാഇൗലിന്റെ മുന്നിലുള്ള യഥാർഥ പ്രതിവിധി. വിശുദ്ധ ഭൂമിയിൽനിന്ന് അറബികളുടെ ഉന്മൂലനത്തെ റബ്ബാനികളുടെ അധ്യാപനങ്ങളിൽ നിറഞ്ഞുനിൽക്കുന്നതിനെക്കുറിച്ച് അറീൽ താൽ (Uriel Tal) ഞെട്ടലോടെ പ്രതിപാദിക്കുന്നുണ്ട്. റബ്ബി ഇസ്റാഇൗൽ ഹെസ് 1980ൽ പ്രസിദ്ധീകരിച്ച ‘തൗറ പ്രകാരമുള്ള വംശീയ ഉന്മൂലനത്തിന്റെ കൽപനകൾ’ എന്ന ലേഖനത്തിൽ ‘പുണ്യയുദ്ധത്തിലേക്ക് മാടിവിളിക്കുന്ന ദിവസം വിദൂരമല്ലെന്നും അറബികളുടെ ഉച്ചാടനമാണ് ഈ കൽപനയെന്നും ഓർമപ്പെടുത്തുന്നുണ്ട്. ഇപ്പോൾ പോവുക, അമലേക്കുകളെ അക്രമിക്കുക, അവന്റെ ജീവൻ ബാക്കിയാക്കരുത്; ആണിനെയും പെണ്ണിനെയും കുട്ടികളെയും ശിശുക്കളെയും ആടിനെയും ഒട്ടകത്തെതും കാളകളെയും കൊന്നൊടുക്കക’ -റബ്ബി ഹെസിന്റെ ഈ ആഹ്വാനമാണ് നെതന്യാഹു പദംപ്രതി നടപ്പാക്കുന്നത്. ആധുനിക മാനവിക കാഴ്ചപ്പാടുകൾക്കോ മനുഷ്യാവകാശ സങ്കൽപങ്ങൾക്കോ പുല്ല് വില കൽപിക്കാത്ത ഒരു സമൂഹം ഇപ്പോഴും നമുക്കിടയിൽ, വൻശക്തികളുടെ അരുമകളായി, എല്ലാ പരിഷ്‌കൃത നിയമസംവിധാനങ്ങൾക്കും അതീതമായി ജീവിക്കുന്നു എന്നിടത്താണ് പ്രശ്‌നത്തിൻെ മർമം.
യഹൂദർക്ക് അന്തിയുറങ്ങാൻ ഒരിടം തേടിയുള്ള തീർഥ യാത്രയായിരുന്നില്ല സയണിസം ഇതുവരെ നടത്തിയത്. പ്രത്യുത, അബ്രഹാമിന്റെ മക്കൾ തമ്മിലുള്ള സഹസ്രാബ്ദങ്ങൾ മുമ്പത്തെ പോരാട്ടങ്ങളെ ഏറ്റവും നിഷ്ഠുര മാതൃകയിൽ പുനരാവിഷ്‌കരിക്കുകയാണ് ചെയ്തത്. ഗസ്സയിൽ ഇന്ന് ലോകം മൂകസാക്ഷിയാവുന്നത് കനാനിന്റെ പൗരാണിക മണ്ണിൽ തീവിഷം തളിച്ച് അമലെക്കുകളെ മുഴുവൻ ചുട്ടുവെണ്ണീറാക്കാനുള്ള പൈശാചിക കൃത്യമാണ്.

Content Highlights:Zionism's Invasion and Purpose



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago