ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാന് അയോഗ്യതയില്ല, ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗ്വത്വത്തില് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമവ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചിന്റെ നടപടി.
മലപ്പുറം സ്വദേശി ബിജു പി ചെറുമകന്, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന് എന്നിവരാണ് ഹരജിക്കാര്‍. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാനുള്ള ഇടപെടല്‍ വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
അതേസമയം, മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലിസ്. സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ുൊലിസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."