ഗുജറാത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേല്‍ജിഭായി സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.
കഴുത്തില്‍ കുരുക്കിട്ട് തുങ്ങാന്‍ ശ്രമിച്ച സോളങ്കിലെ പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.
മെഷീനുകളില്‍ കൃത്രിമം നടന്നെന്നാരോപിച്ച് അദ്ദേഹം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തില്‍ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 152 ലും വ്യക്തമായ ലീഡ് നേടി. കോണ്‍ഗ്രസ് 20 സീറ്റില്‍ ഒതുങ്ങി. 6 സീറ്റുകളുമായി എ.എ.പിയും സാന്നിധ്യമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."