തിരിച്ചടി കിട്ടാതിരിക്കാന്‍ ഫലസ്തീനി തടവുകാരനെ മനുഷ്യ കവചമാക്കി ഇസ്‌റാഈല്‍
തിരിച്ചടി കിട്ടാതിരിക്കാന്‍ ഫലസ്തീനി തടവുകാരനെ മനുഷ്യ കവചമാക്കി ഇസ്‌റാഈല്‍
വെസ്റ്റ് ബാങ്ക്: തങ്ങളുടെ അക്രമങ്ങള്‍ തിരിച്ചടി കിട്ടാതിരിക്കാന്‍ ഫലസ്തിനികളെ മനുഷ്യകവചമാക്കി ഇസ്‌റാഈല്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ അല്‍ അറോബ് അഭയാര്‍ഥി ക്യാംപിന് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളുടെ വീഡിയോ ഖുദ്‌സ് നെറ്റ് വര്‍ക്ക് പുറത്തു വന്നിട്ടുണ്ട്. കുഞ്ഞുങ്ങളടക്കമുള്ള ഫലസ്തീനികളെ കൊലപ്പെടുത്താനാണ് സയണിസ്റ്റ് ഭീകരര്‍ ഫലസ്തീനികളെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നത്. ഹമാസ് മനുഷ്യകവചത്തെ മറയാക്കി ആക്രമണം നടത്തുന്നുവെന്ന ആരോപണം ഇസ്‌റാഈല്‍ നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് അവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവന്നിരിക്കുന്നത്.
അലാ അബു ഹഷ്ഹാഷ് എന്ന യുവാവാണ് ക്രൂരതക്ക് ഇരയായത്. യുവാവിനെ കണ്ണുകള്‍ മൂടിക്കെട്ടി കൈകളില്‍ വിലങ്ങണിയിച്ച് റോഡില്‍ ഇരുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച രാവിലെ അല്‍ ജസീറ അറബിക് പുറത്തുവിട്ടു. ഹഷ്ഹാഷിന്റെ പിന്നില്‍ ഇരുന്ന് ഫലസ്തിനികള്‍ക്ക് നേരെ വെടിയുതിര്‍ക്കാനൊരുങ്ങുന്ന ഇസ്‌റാഈലി പട്ടാളക്കാരനെയും സമീപത്തുതന്നെ പട്ടാള ടാങ്കും മറ്റു പട്ടാളക്കാരെയും കാണാം. മുമ്പും ഫലസ്തീനികളെ ഇസ്‌റാഈല്‍ വ്യാപകമായി മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു.
Israeli occupation soldiers use a Palestinian detainee as a human shield during confrontations in the Al-Arroub refugee camp, in the occupied West Bank. pic.twitter.com/BLjmkB7MpF
— Quds News Network (@QudsNen) November 10, 2023
ഇന്ന് പുലര്‍ച്ചെ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അല്‍ശിഫക്കുനേരെ ഇസ്‌റാഈല്‍ വ്യോമാക്രമണമുണ്ടായിരുന്നു. ആറു പേര്‍ ഇവിടെ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അല്‍ ശിഫക്കു പുറമേ അല്‍ഖുദ്‌സ്, പേഷ്യന്റ്‌സ് ഫ്രണ്ട്‌സ്, അല്‍അവ്ദ ആശുപത്രികള്‍ക്കു നേരേയും ആക്രമണം നടന്നിരുന്നു. ഇതില്‍ എത്രപേര്‍ക്ക് പരുക്കേറ്റെന്നോ മരിച്ചെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. ഇതോടെ, ഒക്‌ടോബര്‍ 7 മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സേനയുടെ ആക്രമണത്തില്‍ 182 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി 'വഫ' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ 243 ഫലസ്തീന്‍കാരും രണ്ട് ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടതായി യു.എന്‍ അറിയിച്ചു. 4300 കുട്ടികള്‍ ഉള്‍പ്പെടെ ഇതുവരെ ആകെ 10,818 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. 1400 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 2,650ഓളം പേരെ കാണാനില്ലെന്നും യു.എന്‍ ഏജന്‍സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."