ഇനി ഏത് നാട്ടുകാരോടും മാതൃഭാഷയില്‍ സംസാരിക്കാം; തത്സമയ കോള്‍ തര്‍ജ്ജമ ഫീച്ചറുമായി സാംസങ്
തത്സമയ കോള്‍ തര്‍ജ്ജമ ഫീച്ചറുമായി സാംസങ്
ഇനി ഭാഷ അറിയാതെ പെടില്ല. ഗ്യാലക്സി എഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി (എഐ) സേവനത്തിന്, മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അയാളുടെ സംസാരം തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്ന് സാംസങ്. ഓണ്‍ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്സി എഐ.
ലൈവ് ട്രാന്‍സ്ലേറ്റ് എഐ ലൈവ് ട്രാന്‍സ്ലേറ്റ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ടെക്സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്തു നല്‍കാനാകുമെന്നാണ്
കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ തേഡ് പാര്‍ട്ടി
തര്‍ജ്ജമ ആപ്പുകള്‍ ഉപയോഗിച്ചാലേ ഇതു സാധ്യമാകൂ.
ഫോണ്‍സംസാരത്തിന്റെ സ്വകാര്യത നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയായിരിക്കുമെന്നും. ഫോണിന്റെ കോളിങ് ഫങ്ഷനിലേക്ക് ഈ ഫീച്ചര്‍ ഇണക്കിച്ചേര്‍ക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."