HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ജില്ലാ കണ്‍വന്‍ഷന്‍
backup
August 27 2016 | 18:08 PM
ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ സംരംഭമായ ടൈം ടു റിവൈവ് എജ്യൂക്കേഷന്‍ നോ ഡിലേ ( ട്രെന്റ്) ജില്ലാ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മീറാസുല്‍ അമ്പിയാ മദ്രസാ ഹാളില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സയ്യിദ് അബ്ദുല്ലാഹ് ദാരിമി അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്യും.
എ. ഷജീര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പി. എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, നവാസ് എച്ച് പാനൂര്‍, എ.പി മുഹമ്മദ് ഹസീം കളമശ്ശേരി, മവാഹിബ് അരീപ്പുറം, പ്രൊഫ. എച്ച് മുഹമ്മദ് ഇല്‍യാസ്, ഡോ. താഹ കായംകുളം തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മേഖലാ പ്രസിഡന്റ് , സെക്രട്ടറി, ട്രഷറര്‍, ട്രെന്റ് മേഖലാ കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ വര്‍ക്കിങ് സെക്രട്ടറി എ.എം.എം ശാഫി റഹ്മത്തുല്ലാഹ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."