മേപ്പാടി കോളേജ് സംഘര്‍ഷത്തെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം,സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം:മേപ്പാടി പോളിടെക്‌നിക് കോളേജില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം.ലഹരി ഉപയോഗത്തിന് സസ്‌പെന്‍ഡ് ചെയ്തത് എസ്.എഫ് ഐ നേതാവിനെയാണ് എന്ന് വി.ഡി സതീശന്‍ പറഞ്ഞതോടെയാണ് സഭയില്‍ ബഹളം രൂക്ഷമായത്.പണ്‍കുട്ടിയ അക്രമിച്ച കേസുകളിലെ പ്രതികള്‍ തന്നെയാണ് എം.എസ്.എഫ് കൊടിമരം തകര്‍ത്ത കേസിലേയും പ്രതികള്‍. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിഷ്ണുവെന്നും കൊച്ചിയില്‍ ലഹരിക്കെതിരായി ഡി.വൈ.എഫ്.ഐ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്തയാള്‍ ലഹരി കേസില്‍ ജയിലിലാണെന്നും സതീശന്‍ പറഞ്ഞു.
പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സതീശന്‍ തയ്യാറാകാതിരുന്നതോടെയാണ് വിഷയം രൂക്ഷമായത്.തന്റെ പ്രസംഗം പൂര്‍ത്തിയാകാതെ മന്ത്രിമാര്‍ സംസാരിക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഇതിനെ എതിര്‍ത്തു. ആള്‍ക്കൂട്ടം ഉണ്ടാക്കി ബഹളം വെച്ച് സംസാരിക്കാതിരിപ്പിക്കാനാണ് ഭരണപക്ഷ ശ്രമമെന്നും വി.ഡി സതീശന്‍ പറഞ്ഞു.തര്‍ക്കം രൂക്ഷമായതോടെ,ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും സഭ ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും വാക്‌പോര് മുറുകിയതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."