ശ്രീലങ്കന്‍ ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍
മുംബൈ: ശ്രീലങ്കന്‍ ക്രിക്കറ്റിന് (എസ്എല്‍സി) വിലക്കേര്‍പ്പെടുത്തി ഐസിസി. ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ എസ്എല്‍സിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പകരം മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്കു ചുമതല നല്‍കുകയും ചെയ്തിരുന്നു.
ക്രിക്കറ്റ് ബോര്‍ഡുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന ഐസിസി ചട്ടം ലംഘിച്ചതിനാലാണ് ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഐസിസി ബോര്‍ഡ് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ഐസിസി നിയമം.
വിലക്കേര്‍പ്പെടുത്തിയതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര മത്സരങ്ങളുടെ കാര്യം അനിശ്ചിത്വത്തിലായി.
ശ്രീലങ്കന്‍ ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."