മേപ്പാടി കോളേജില്‍ എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍
വയനാട്; മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്.എഫ്.ഐ വനിതാ നേതാവ് അപര്‍ണ ഗൗരിയെ മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആദര്‍ശ് ആണ് അറസ്റ്റിലായത്. ആദര്‍ശിന് രാഷ്ട്രീയമുണ്ടായിരുന്നില്ലെങ്കിലും കോളേജിലെ ട്രാബിയോക്ക് എന്ന മയക്കുമരുന്ന് ഗ്യാങില്‍ അംഗമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ഇതോടെ അപര്‍ണ ഗൗരിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.സംഭവത്തില്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ കിരണ്‍ രാജ്, കെ.ടി.അതുല്‍, ഷിബിലി, അബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അപര്ണയ്ക്ക് നേരെയുണ്ടായ ആക്രമണം. പോളിടെക്നിക് യൂണിയന് തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു സംഭവം. ട്രാബിയോക് എന്ന മയക്കുമരുന്ന് ഗ്യാങ് യു.ഡി.എസ്.എഫ് നേതാക്കള്‍ക്കൊപ്പം അപര്‍ണയെ ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആരോപണം.തലയ്ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരുക്കേറ്റ അപര്‍ണയെ അര്‍ധ ബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോളേജില്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് പേരെ കോളേജില്‍ നിന്ന് പുറത്താക്കാനും എസ്.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി വിഷ്ണു അടക്കം രണ്ട് പേരെ സസ്പെന്‍ഡ് ചെയ്യാനും നേരത്തെ തീരുമാനിച്ചിരുന്നു.യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും എസ്.എഫ്.ഐ പുറത്തു വിട്ടിരുന്നു.പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകും. സംഘര്‍ഷത്തെ തുടര്‍ന്ന അടച്ച കോളേജ് തിങ്കളാഴ്ച്ച മുതല്‍ തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."