ദേശീയപണിമുടക്ക് വിജയിപ്പിക്കുമെന്ന് ഐ.എന്‍.റ്റി.യു.സി
ഹരിപ്പാട്: സെപ്തംബര്‍ രണ്ടിന് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് വിജയിപ്പിക്കുവാന്‍ ഐ.എന്‍.റ്റി.യു.സി. മുഖ്യപങ്കാളിത്തം വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു.
വ്യവസായ വളര്‍ച്ച അനിവാര്യമായ ഈ കാലഘട്ടത്തില്‍ കായംകുളം താപനിലയം അടച്ച് പൂട്ടുന്നത് സംസ്ഥാനത്ത് വന്‍ ഊര്‍ജ്ജപ്രതിസന്ധിയ്ക്കും വ്യവസായതകര്‍ച്ചയ്ക്കും ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.റ്റി.യു.സി. ആലപ്പുഴ ജില്ലാ കമ്മറ്റി ഏകദിന നിര്‍വ്വാഹകസമിതി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് അദ്ധ്യക്ഷനായി.
ജില്ലാകമ്മറ്റി ഓഫീസ് പുനര്‍നിര്‍മ്മാണം, സന്നദ്ധ സേനാ രൂപീകരണം എല്ലാ റീജിയണല്‍ കമ്മറ്റി പരിധിയിലും ഒരു നിര്‍ദ്ധന തൊഴിലാളി കുടുംബത്തിന് ഭവന നിര്‍മ്മാണം, ജൈവപച്ചക്കറി കൃഷി, രക്തദാനസേന, ആംബുലന്‍സ് സര്‍വ്വീസ്, നാസിക് ഡോള്‍ വനിതാ ബാന്റ് ട്രൂപ്പ്, സാന്ത്വനപരിചരണം, പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണം, വിദ്യാഭ്യാസ വിവാഹധനസഹായം, ചികിത്സാഫണ്ട്, മെഡിക്കല്‍ ക്യാമ്പ്, സംഘടനാകാര്യങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ജില്ലാ കമ്മറ്റിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."