അശരണരായവരെ സഹായിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം: പി തിലോത്തമന്‍
അരൂര്‍: സമൂഹത്തില്‍ അശരണരായവരെ സഹായിക്കാന്‍ സര്‍ക്കാരിനേക്കാളുപരി പ്രദേശത്തേ ജനങ്ങള്‍ തയ്യാറാകണമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പേഷ്യന്റ് നിര്‍മ്മിച്ചു നല്‍കിയ സ്റ്റേഷനറി കട ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അശരണര്‍ക്ക് താങ്ങാകുന്ന ഫ്രണ്ട്‌സ് ഓഫ്‌പേഷ്യന്‍ിന്റെ പ്രവര്‍ത്തനം മറ്റുള്ളവരും മാത്യകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജന്മനാ അന്ധനായ സിജിനാണ് ഫ്രണ്ട്‌സ് ഓഫ് പേഷ്യന്റ് അരൂര്‍ ഘടകം സാധനങ്ങളടക്കം കട നിര്‍മ്മിച്ചു നല്‍കിയത്. തൂവല്‍സ്പര്‍ശം-2016 എന്ന പദ്ധതിയിലൂടെ രണ്ടര ലക്ഷം രൂപാ ചെലവഴിച്ച് സൗജന്യമായാണ് കട നിര്‍മ്മിച്ചത്. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരുമാഞ്ചേരി ഗ്ലാഡിസിന്റെയും പരേതനായ സാംസണിന്റെയും മകനാണ് സിജിന്‍. യൂണിറ്റ് പ്രസിഡന്റ് പി.എം.യൂസഫ് അധ്യക്ഷനായിരുന്നു. കോടംതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. മധു, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.അമര്‍നാഥ്, ഗ്രാമപഞ്ചായത്ത് അംഗം ബിജു ജോസി, ഫ്രണ്ട്‌സ് ഓഫ് പേഷ്യന്റ് അംഗങ്ങളായ കെ.എ.അമീര്‍, പി.കെ.സലിം, അന്‍സര്‍, എം.എഫ്. ബെന്നി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."