HOME
DETAILS
MAL
പെന്‍ഷനേഴ്സ് അസോസിയേഷന് ഹരിപ്പാട് യൂണിറ്റ് സമ്മേളനം
backup
August 27 2016 | 18:08 PM
ഹരിപ്പാട്: സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പെന്‍ഷനേഴ്സ് അസോസിയേഷന് ഹരിപ്പാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ശബരിമലയെ വിവാദവേദിയാക്കി ഭക്തജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. സെപ്തംബറിലെ പെന്‍ഷനൊപ്പം ദേവസ്വം പെന്‍ഷന്‍കാരുടെ വര്‍ദ്ധിപ്പിച്ച പെന്ഷന് നല്‍കിയില്ലെങ്കില്‍ സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന രക്ഷാധികാരി കെ.വിശ്വനാഥവാര്യര് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശ്രീകണ്ഠന് നായര്‍, സോമന്‍പിള്ള, രവീന്ദ്രന്, പദ്മനാഭന് നായര്‍, ഗോപിനാഥന് നായര്‍, നാരായമന് മൂസത്, രാമചന്ദ്രന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."