HOME
DETAILS
MAL
കടബാധ്യത; ആലപ്പുഴയില്‍ കര്ഷകന് ജീവനൊടുക്കി
backup
November 11 2023 | 03:11 AM
കടബാധ്യത; ആലപ്പുഴയില്‍ കര്ഷകന് ജീവനൊടുക്കി
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ആലപ്പുഴ തകഴി സ്വദേശി കെ.ജി പ്രസാദാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്.
വെള്ളിയാഴ്ച്ച രാത്രിയിലാണ് ഇദ്ദേഹം വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.
കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് പ്രസാദ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."