ദേശീയപാതയിലെ മരണക്കുഴി; മുഖ്യമന്ത്രിയെ വഴിമാറ്റിയാത്രയാക്കി
മണ്ണഞ്ചേരി: ദേശീയപാതയിലെ മരണക്കുഴിയില്‍ വീഴാതിരിക്കാന്‍ മുഖ്യമന്ത്രിയെ വഴിതിരിച്ച് യാത്രയാക്കി.
ആലപ്പുഴ നഗരത്തില്‍ ഇന്നലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം ആലപ്പുഴ - തണ്ണീര്‍മുക്കം പാതവഴിയാണ് തിരിച്ചുവിട്ടത്. സരോജിനി - ദാമോദരന്‍ സ്മാരകട്രസ്റ്റിന്റെ വിദ്യാഭ്യാസ അവാര്‍ഡുദാനചടങ്ങിനായി ആണ് പിണറായി ആലപ്പുഴയില്‍ എത്തിയത്. നഗരത്തില്‍ നിന്നും വടക്കോട്ട് പാതിരപ്പള്ളിയില്‍ വരെ ദേശീയപാത പൂര്‍ണമായും തകര്‍ന്നനിലയിലാണ്. തുമ്പോളി,പൂങ്കാവ് പ്രദേശങ്ങളില്‍ വലിയകുഴികളാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചതറിഞ്ഞിട്ടും ഈ ഭാഗത്തെ കുഴികള്‍ അടയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. നഗരത്തിലെ കിഴക്കന്‍ പാതയിലൂടെ മണ്ണഞ്ചേരി ജംങ്ഷനിലെത്തി ദേശീയപാതയിലേക്ക് പിണറായിയുടെ വാഹനം കടത്തിവിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയെതുടര്‍ന്ന് ഈ പാതയില്‍ ആലപ്പുഴ മുതല്‍ മുഹമ്മവരെയുള്ള പ്രദേശം പൊലീസ് നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."