വാട്‌സ്ആപ്പില്‍ പരസ്യം വന്നേക്കും; സൂചന നല്‍കി വാട്‌സ്ആപ്പ് അധികൃതര്‍
വാട്‌സ്ആപ്പില്‍ പരസ്യം വന്നേക്കും
ഇനി ചാറ്റുകള്‍ക്കിടയില്‍ പരസ്യം വന്നേക്കുമെന്ന് സൂചന നല്‍കി വാട്‌സ്ആപ്പ് അധികൃതര്‍. എക്കാലത്തും പ്ലാറ്റ് ഫോം പരസ്യരഹിതമാക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആപ്പിന്റെ ചാറ്റ് വിന്‍ഡോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വാട്‌സ്ആപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ പരസ്യങ്ങള്‍ വന്നേക്കുമെന്ന സൂചനയാണ് കാത്കാര്‍ട്ട് നല്‍കുന്നത്. ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാത്കാര്‍ട്ട് ഇക്കാര്യം പറഞ്ഞത്. പ്രധാന ഇന്‍ബോക്‌സില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല. എന്നാല്‍ മറ്റിടങ്ങളില്‍ കാണിച്ചേക്കാം. അത് ചിലപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്കൊപ്പമോ ചാനല്‍ ഫീച്ചറിനൊപ്പമോ ആയിരിക്കാം.
ഉദാഹരണത്തിന് പണം നല്‍കാന്‍ തയ്യാറുള്ള ഉപയോക്താക്കള്‍ക്ക് മാത്രമായുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്ന ചാനലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന് വേണ്ടി പണമീടാക്കാന്‍ സാധിക്കും. എങ്കിലും തങ്ങള്‍ ചാറ്റുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കില്ലെന്ന് കാത്കാര്‍ട്ട് പറഞ്ഞു. മുമ്പും ഇത്തരത്തില്‍ പരസ്യങ്ങള്‍ വരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കാത്കാര്‍ട്ട് തന്നെ ഇത്തരത്തില്‍ പരസ്യങ്ങള്‍ കാണിച്ചേക്കുമെന്ന സൂചനയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."