HOME
DETAILS

യു.എ.പി.എ മനുഷ്യത്വവിരുദ്ധം, തടവുകാർക്കും മനുഷ്യാവകാശമുണ്ട്

  
backup
December 10 2022 | 09:12 AM

8465463-2

അലനെ വീണ്ടും വേട്ടയാടുന്നു
എല്ലാതരം മനുഷ്യാവകാശങ്ങളെയും റദ്ദ് ചെയ്യുന്ന കരിനിയമമാണ് യു.എ.പി.എ. ഇക്കാര്യം സമൂഹത്തിൽ കൂടുതൽ പേർ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത്തരം നിയമങ്ങൾക്കെതിരേ ചെറിയ തോതിലെങ്കിലും പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പുകളും ഉയർന്നുവരുന്നത് ആശാവഹമാണ്. യു.എ.പി.എ പോലുള്ള ഡ്രാക്കോണിയൻ നിയമങ്ങൾക്കെതിരേ ദേശീയതലത്തിൽ പ്രഖ്യാപിത നിലപാട് സ്വീകരിച്ച സി.പി.എമ്മാണ് കേരളത്തിൽ ഞാനും അലൻ ഷുഹൈബും ഉൾപ്പടെ നിരവധി പേർക്കെതിരേ യു.എ.പി.എ ചുമത്തിയത്. 2016 മുതലുള്ള കണക്ക് പരിശോധിച്ചാൽ യു.എ.പി.എ കേസുകളുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം ഏറെ മുന്നിലാണ്. ഒരുഭാഗത്ത് നിരന്തരമായി യു.എ.പി.എ വിരുദ്ധ പ്രസ്താവന നടത്തുകയും മറുഭാഗത്ത് ഈ നിയമം ഉപയോഗിച്ച് ആളുകളെ വേട്ടയാടുകയും ചെയ്യുകയാണ് സി.പി.എം. ജാമ്യം ലഭിച്ച് പുറത്തുവന്നിട്ടും പാർട്ടി സംവിധാനവും ഭരണകൂടവും പൊലിസും വെറുതെവിടുന്നില്ല. ഇതിന്റെ ഉദാഹരണമാണ് അലൻ ഷുഹൈബിനെതിരായ റാഗിങ് കേസ്. കണ്ണൂർ സർവകലാശാല പാലയാട് നട കാംപസിൽ പഠിക്കുന്ന അലനെ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടതിന്റെ പേരിൽ അതേനിയമത്തിന്റെ പരിധിയിലേക്ക് വീണ്ടും എത്തിക്കാനുള്ള ഗൂഢനീക്കമാണ് നടന്നത്. എന്നാൽ ആന്റി റാഗിങ് കമ്മിറ്റിയുടെ ഇടപെടലിലൂടെ ഇത് പൊളിയുകയായിരുന്നു.
ജയിലുകൾ മനുഷ്യാവകാശ ലംഘന കേന്ദ്രങ്ങൾ
കേരളത്തിലെ ജയിലുകൾ മനുഷ്യാവകാശലംഘനങ്ങളുടെ കേന്ദ്രങ്ങളാണ്. കേരളത്തിലെ മൂന്ന് ജയിലുകളിൽ കഴിഞ്ഞപ്പോഴാണ് ഇതിന്റെ ഭീകരാവസ്ഥ മനസ്സിലായത്. പുറത്തു കേൾക്കുന്നതുപോലെ അത്ര സുഖകരമല്ല ജയിലുകൾക്കുള്ളിൽ നടക്കുന്നത്. കൊളോണിയൽ കാലത്തെ രീതികളിൽ നിന്ന് ജയിലുകളെ മാറ്റാൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിലും ഭരണനേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ബ്രിട്ടിഷുകാരുടെ നയങ്ങൾ കമ്യൂണിസ്റ്റ് സർക്കാരിന് കീഴിലും അതേപോലെ നടക്കുന്നു. ജയിൽ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളുമായി നേതൃരംഗത്തേക്ക് കടന്നുവന്നവർ ഭരണനേതൃത്വത്തിലെത്തിയപ്പോൾ ജയിലുകളെ അവരുടെ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുകയാണ്.
കറക്ഷണൽ ഹോം എന്നാണ് ജയിലുകളെക്കുറിച്ച് പറയാറുള്ളതെങ്കിലും തടവിൽ കഴിയുന്നവർ ആഗ്രഹിച്ചാൽ പോലും അവരെ മാറാൻ അനുവദിക്കാത്തതാണ് കേരളത്തിലെ ജയിൽ സമ്പ്രദായം. പത്ത് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങുന്നവരിലും ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയുന്നില്ല. തടവുകാരുടെ മാനസികാരോഗ്യത്തെ കുറിച്ചും ആരും ചർച്ച ചെയ്യുന്നില്ല. ജയിലിലെത്തുന്ന ആദ്യദിവസം മുതൽ കടുത്ത വിവേചനങ്ങളും ജാതീയമായ വേർതിരിവുകളും പ്രകടമാണ്. ജയിലിൽ എത്തുന്ന എല്ലാവരും ക്രിമിനലുകളാണെന്ന പൊതുബോധം ഉദ്യോഗസ്ഥരിൽ രൂഢമൂലമാണ്. പുസ്തകം വായിക്കുന്നതിന് പോലും വിലക്കേർപ്പെടുത്തുന്നു.
പി.ജി വിദ്യാർഥിയായ എനിക്ക് പഠനസാമഗ്രികൾ അയച്ചപ്പോൾ അത് തിരിച്ചയക്കുകയാണ് ജയിൽ അധികൃതർ ചെയ്തത്. പഠിക്കാനുള്ള പുസ്തകങ്ങൾ ആണെന്നറിഞ്ഞിട്ടും ഇവിടെ കൊറിയർ അനുവദിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പത്രങ്ങൾ പോലും ലഭ്യമല്ലായിരുന്നു.
ഇഷ്ടമില്ലാത്ത തടവുകാർക്ക് ക്രൂരമർദനം ഏൽക്കേണ്ടിവരുന്നു. അനീതികളെ ചോദ്യം ചെയ്താലും മർദനമാണ്. ജയിൽ ഉദ്യോഗസ്ഥർക്ക് ഇഷ്ടക്കേട് തോന്നിയാൽ കേരളത്തിലെ ഏറ്റവും മോശം അന്തരീക്ഷമുള്ള തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതാണ് പ്രധാന ശിക്ഷ. ഇത്തരം അനുഭവങ്ങളിൽ നിന്നാണ് രാജ്യത്തെ ജയിലുകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തടവുകാരുടെ അവകാശങ്ങളെക്കുറിച്ചും വിശദവും സ്വതന്ത്രവുമായ പഠനം നടത്താൻ അലനും ഞാനും തീരുമാനിച്ചത്. രണ്ടുപേരുടെയും പരീക്ഷാത്തിരക്കുകൾ കാരണം പഠനം നിർത്തിവച്ചിരിക്കുകയാണ്. ഈമാസം പരീക്ഷ കഴിയുന്നതോടെ ഇത് പുനരാരംഭിക്കും. പഠനറിപ്പോർട്ട് അധികാരികൾക്കും പൊതുസമൂഹത്തിനും മുന്നിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
രാഷ്ട്രീയ തടവുകാർ എന്ന പരിഗണന ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർക്ക് മാത്രമായി ചുരുങ്ങുകയാണ്. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ തടവിലാക്കപ്പെടുന്നവർക്ക് ഇത്തരം പരിഗണനകൾ ലഭിക്കുന്നില്ല. എന്നാൽ തമിഴ്‌നാട് ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്.
സംഘ്പരിവാർ പതിപ്പ്
കേരളത്തിലും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ശക്തികൾ കമ്യൂണിസ്റ്റുകളോടും മുസ് ലിംകളോടും സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തിൽ സി.പി.എമ്മും സ്വീകരിക്കുന്നത്. വിഴിഞ്ഞം, ചെല്ലാനം, ആവിക്കൽതോട്, കോതി തുടങ്ങിയ ജനകീയ സമരങ്ങളെ തല്ലിയൊതുക്കുന്നത് ഈ നയത്തിന്റെ ഭാഗമാണ്. കിടപ്പാടവും സമാധാന ജീവിതവും നഷ്ടമാകുന്ന ഘട്ടത്തിൽ സമരത്തിന് ഇറങ്ങുന്നവരെ തീവ്രവാദ മുദ്രകുത്തുകയാണ്. യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങളും ഇത്തരം സമരങ്ങൾക്കെതിരേ സർക്കാർ പ്രയോഗിച്ചേക്കുമെന്ന് ഭയക്കണം. ഉത്തേരന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്നതിന്റെ തനിപ്പകർപ്പാണ് ഇവിടെ സി.പി.എമ്മും നടപ്പാക്കുന്നത്. സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരേ സംസാരിച്ചാൽ പോലും തീവ്രവാദിയാക്കുന്നു.
പൊലിസ് സംവിധാനം ദേശീയാടിസ്ഥാനത്തിൽ ഏകീകൃത സ്വഭാവത്തിലേക്ക് നീങ്ങുന്നതിന്റെ ഭീകരമുഖങ്ങളാണ് നാം കാണുന്നത്. കേരളത്തിലെ പൊലിസ് സവർണ, ഹിന്ദുത്വ താൽപര്യങ്ങൾ സംരക്ഷിച്ചിരുന്നതിന് നേരത്തെയും ഉദാഹരണങ്ങളുണ്ട്. എന്നാൽ പൂർണമായി കേന്ദ്രഭരണകൂടത്തിന് വേണ്ടി നിലകൊള്ളുന്ന സേനയായി പൊലിസ് മാറുന്നതാണ് കാണുന്നത്.
പ്രതീക്ഷയുടെ നാളെകൾ പുലരും
ചാതുർവർണ്യ വ്യവസ്ഥയിൽ നിന്ന് ഭരണകൂടവും അതിന്റെ ഉപകരണങ്ങളും ഇപ്പോഴും മോചനം നേടിയിട്ടില്ല. ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും ക്രിമിനൽവൽക്കരിപ്പെട്ടുകയാണ്. സംസ്ഥാനത്തെ ജയിലുകളിൽ 75 ശതമാനം പേരും ഈ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. പ്രതികളെ പോലും ജാതീയമായി വേർതിരിക്കുന്നു. ഉയർന്ന ജാതിക്കാരന് എല്ലാ പരിഗണനയും ലഭിക്കുമ്പോൾ താഴ്ന്ന ജാതിക്കാരന് വിവേചനങ്ങൾ നേരിടേണ്ടിവരുന്നു. ഇത്തരം നിലപാടുകൾക്കെതിരേ മതേതര, ജനാധിപത്യ നിലപാടുള്ള മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഒരുപരിധിക്കപ്പുറം ഐക്യപ്പെടുന്നില്ല. മുസ് ലിംകളും ദലിതുകളും പിന്നോക്കസമൂഹവും ഐക്യം കെട്ടിപ്പടുത്ത് സമരം ചെയ്യുകയാണ് വേണ്ടത്. അടിച്ചമർത്തലുകൾക്കെതിരേ ഐക്യപ്പെടലുണ്ടാകുന്ന നാളെകൾ ഉദയം ചെയ്യുമെന്നാണ് പ്രതീക്ഷ.

തയാറാക്കിയത്: ഇ.പി മുഹമ്മദ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago