HOME
DETAILS

കൊടുത്ത് തീര്‍ക്കാനുള്ളത് മൂന്ന് ലക്ഷത്തിനടുത്ത് കാറുകള്‍; ബുക്കിങ് കൊണ്ട് 'പൊറുതി മുട്ടി' മഹീന്ദ്ര

  
backup
November 11 2023 | 14:11 PM

mahindra-notches-51000-monthly-bookings-has-2-86-lakh-orde

എസ്.യു.വി കാറുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡാണുള്ളത്. ഇതിനാല്‍ തന്നെ മഹീന്ദ്രക്ക് ഈ നവംബര്‍ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 2.86ലക്ഷം കാറുകളുടെ ബുക്കിങുകള്‍ തീര്‍പ്പാക്കാനുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓരോ മാസവും അമ്പതിനായിരത്തിലേറെ ബുക്കിങ്ങുകളാണ് കമ്പനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. മഹീന്ദ്രയുടെ എസ്.യു.വി വാഹനങ്ങളുടെ ബുക്കിങ് ക്യാന്‍സലേഷന്‍ നിരക്ക് വെറും എട്ട് ശതമാനം മാത്രമാണ്.

കാത്തിരിപ്പ് കാലയളവ് കുറക്കാനായി കമ്പനി അടുത്ത കാലത്തായി XUV700, സ്‌കോര്‍പിയോ, ഥാര്‍ എന്നിങ്ങനെ സുപ്രധന മോഡലുകളുടെ ഉല്‍പാദനം കൂട്ടിയിരുന്നു. മഹീന്ദ്രയുടെ തീര്‍പ്പാക്കാനുള്ള ഓര്‍ഡര്‍ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ സ്‌കോര്‍പിയോക്കാണ് വമ്പന്‍ കാത്തിരിപ്പ്. സ്‌കോര്‍പിയോ N, ക്ലാസിക് എന്നീ മോഡലുകള്‍ ചേര്‍ത്ത് എസ്‌യുവിയുടെ 1.19 ലക്ഷം ഓര്‍ഡറുകളാണ് ഇനിയും തീര്‍പ്പാക്കാനുള്ളത്. ഥാറിന്റെ 76,000 യൂണിറ്റുകളും XUV700യുടെ 70,000 യൂണിറ്റുകളും കൊടുത്തു തീര്‍ക്കാനുണ്ട്. മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 ഓരോ മാസവും 8,000 യൂണിറ്റ് ബുക്കിംഗുകളാണ് നേടിയെടുക്കുന്നത്.

RWD പതിപ്പ് കൊണ്ടുവന്നതോടെ ഥാറിന്റെ വില്‍പ്പനയും കുത്തനെ കൂടി. 15 മാസത്തിലധികമാണ് മഹീന്ദ്ര ഥാറിന്റെ കാത്തിരിപ്പ് കാലയളവ്. XUV300, XUV400 എന്നിവയുടെ 10,000 യൂണിറ്റ് വീതവും ബൊലേറോയുടെ 11,000 യൂണിറ്റും ഇനിയും ഡെലിവറി ചെയ്യാനുണ്ടെന്നാണ് കണക്കുകള്‍.നിലവില്‍ ഓരോമാസവും 39,000 യൂണിറ്റ് കാറുകള്‍ മഹീന്ദ്ര അധികമായി ഉത്പാദിപ്പിക്കുന്നുണ്ട്.2024ല്‍ ഇത് 49,000 ആയി ഉയര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ ബുക്കിങ് നല്‍കിയിരിക്കുന്ന കാറുകള്‍ ഉപഭോക്താക്കളുടെ കയ്യിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ മഹീന്ദ്രക്ക് സാധിച്ചേക്കും.

Content Highlights:mahindra notches 51000 monthly bookings has 2.86 lakh order



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  10 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  10 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  19 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  20 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  21 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  21 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  21 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  21 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago