'പ്രവാസി കാര്യദിവസ് പ്രയോജനപ്പെടണം'
തിരൂരങ്ങാടി: പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കുകയും ചെയ്യുന്ന വിധത്തില്‍ പതിനാലാമതു പ്രവാസി കാര്യദിവസ് ആസൂത്രണം ചെയ്യണമെന്നു കേരളാ പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസികാര്യദിവസ് ആര്‍ഭാടപൂര്‍വമായ ഒരാഘോഷം എന്നതില്‍ കവിഞ്ഞ് പ്രവാസികള്‍ക്ക് ഒരു ഗുണവും സമ്മാനിക്കാറില്ല. ഇന്ത്യയിലെ പ്രവാസി സമൂഹം ഏറെ പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടമാണിത്. ഈ സമയത്ത് ആസൂത്രിതവും കാഴ്ചപ്പാടും ലക്ഷ്യബോധവുമുള്ള തരത്തില്‍ സമ്മേളനം ക്രമീകരിക്കണം. പ്രവാസി കാര്യദിവസിന്റെ പ്രതിനിധികളില്‍ വന്‍കിടക്കാരെ മാത്രം ക്ഷണിക്കുന്ന സമീപനം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് എസ്.വി അബ്ദുള്ള അധ്യക്ഷനായി. ചെയര്‍മാന്‍ കെ. മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ സ്വാഗതം പറഞ്ഞു. കാപ്പില്‍ മുഹമ്മദ് പാഷ, പി.എം.കെ കാഞ്ഞിയൂര്‍, എം.എസ് അലവി , കെ.സി അഹമ്മദ് , ജലീല്‍ വലിയകത്ത്, ഹാഷിം കോടിമേല്‍ക്കോടി, ഷരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."